മ​ല​യോ​ര ഹൈ​വേ ഈ ​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കും: മു​ഖ്യ​മ​ന്ത്രി
Wednesday, January 29, 2020 12:47 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ 115 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര ഹൈ​വേ ഈ ​വ​ര്‍​ഷം​ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി​യു​ടെ കേ​ര​ള നി​ര്‍​മി​തി​യെ​ന്ന അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നപ​ദ്ധ​തി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നു​ള്ളി​പ്പാ​ടി സ്പീ​ഡ് വേ ​ഇ​ൻ മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ഞ്ച​ത്തൂ​രി​ല്‍ ആ​രം​ഭി​ച്ചു ജി​ല്ല​യി​ല്‍ 83 കി​ലോ​മീ​റ്റ​റി​ല്‍ ക​ട​ന്നു​പോ​കു​ന്ന തീ​ര​ദേ​ശ ഹൈ​വേ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും ഈ ​വ​ര്‍​ഷം​ത​ന്നെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​ത്. ജി​ല്ല​യി​ല്‍ 246 സ്‌​കൂ​ളു​ക​ള്‍ ഹൈ​ടെ​ക്കാ​യി ഉ​യ​ര്‍​ത്തു​ക​യും 478 ഹൈ​ടെ​ക് ലാ​ബു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഫ്ബി​യി​ലൂ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​കി​ല്ല. ഇ​തി​നു​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, എം.​സി. ക​മ​റു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​രാ​യ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, കെ.​പി. ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കി​ഫ്ബി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എം. ഏ​ബ്ര​ഹാം കേ​ര​ള​നി​ര്‍​മി​തി അ​വ​ത​ര​ണം ന​ട​ത്തി. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ വി​വി​ധ ദൃ​ശ്യ​രൂ​പ​ങ്ങ​ള്‍, ത്രി​മാ​ന മാ​തൃ​ക​ക​ള്‍, വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി, വീ​ഡി​യോ​ക​ള്‍, ആ​നി​മേ​ഷ​ന്‍, ജ്യോ​ഗ്ര​ഫി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റം, ബി​ല്‍​ഡിം​ഗ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ മോ​ഡ​ലു​ക​ള്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ പേ​ര്, നി​ല​വി​ല്‍​വ​രു​ന്ന സ്ഥ​ലം, വ​കു​പ്പ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍, വി​സ്തൃ​തി, മു​ത​ല്‍​മു​ട​ക്ക്, നി​ര്‍​മാ​ണ​പു​രോ​ഗ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച ല​ഘു​വി​വ​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ ചെ​റി​യ ബോ​ര്‍​ഡു​ക​ള്‍ ഓ​രോ ത്രി​മാ​ന മാ​തൃ​ക​ക​ള്‍​ക്കും മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ബോ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്താ​ല്‍ മ​തി​യാ​കും.

എം​ആ​ര്‍​സി കൃ​ഷ്ണ​ന്‍ സ്മാ​ര​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം തൃ​ക്ക​രി​പ്പൂ​ര്‍, ടി.​എ​സ്. തി​രു​മു​ന്പ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍, വെ​ള്ള​ച്ചാ​ല്‍ ഹോ​സ്റ്റ​ല്‍ ബി​ല്‍​ഡിം​ഗ്, ഇ​എം​എ​സ് സ്റ്റേ​ഡി​യം നീ​ലേ​ശ്വ​രം, പ്രീ​മെ​ട്രി​ക് ഗേ​ൾ​സ് ഹോ​സ്റ്റ​ല്‍ ബേ​ഡ​ഡു​ക്ക, തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡ്, വെ​ള്ള​രി​ക്കു​ണ്ട് മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍, ജി.എ​ച്ച്എ​സ്എ​സ് പെ​രി​യ, കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജ് തു​ട​ങ്ങി ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന നി​ര​വ​ധി കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ ത്രി​മാ​ന രൂ​പ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ട്.