വ​ലി​യ​പ​റ​മ്പി​ൽ ന​ങ്കൂ​ര​മി​ട്ട് ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം
Sunday, February 16, 2020 2:06 AM IST
വ​ലി​യ​പ​റ​മ്പ്: ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം കാ​യ​ലും ക​ട​ലും അ​തി​രി​ടു​ന്ന വ​ലി​യ​പ​റ​മ്പ് തീ​ര​ദേ​ശ​ത്തു ന​ങ്കൂ​ര​മി​ടു​ന്നു. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഇ​ന്ത്യ​യി​ലെ മ​റു​നാ​ട​ൻ സ​ഞ്ചാ​രി​ക​ളു​മാ​യി വ​ലി​യ​പ​റ​മ്പി​ന്‍റെ മ​നോ​ഹാ​രി​ത ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ നി​ത്യ​വും നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം ക​ണ്ട തീ​ര​ഭൂ​മി​യി​ൽ ഗ്രാ​മീ​ണ ജീ​വി​ത​വും തൊ​ഴി​ൽ രീ​തി​യും അ​വ​രു​ടെ വീ​ടു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും എ​ത്തി പ​രി​ച​യ​പ്പെ​ടു​ക​യാ​ണ് പ​ല​ർ​ക്കും താ​ത്പ​ര്യം. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പേ​ർ തൊ​ഴി​ൽലെ​ടു​ക്കു​ന്ന വ​ലി​യ​പ​റ​മ്പി​ൽ ഏ​ത് രീ​തി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നു​വെ​ന്ന​റി​യാ​ൻ ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു.

2007 മു​ത​ൽ സം​സ്ഥാ​ന​ത്ത് ന​ട​ന്നു വ​രു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​യി​ലൂ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പു​തി​യ ഉ​ണ​ർ​വാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ വ​ലി​യ​പ​റ​മ്പ് ഗ്രാ​മ​ത്തി​ൽ ഒ​രു യൂ​ണി​റ്റാ​യി ക​ണ്ട് പ​ദ്ധ​തി ന​ട​ന്നു വ​രു​ന്നു​ണ്ട്.

വി​ദേ​ശ​ത്തു നി​ന്നും വ​രു​ന്ന സ​ഞ്ചാ​രി​ക​ളെ ഏ​റെ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത് ക​ട​ലും കാ​യ​ലും കാ​യ​ലോ​ര​വും ഗ്രാ​മീ​ണ​രു​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലു​ക​ളു​മാ​ണ്. ഗ്രാ​മീ​ണ ജീ​വി​ത രീ​തി ആ​സ്വ​ദി​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് വ​രു​മാ​ന മാ​ർ​ഗ​വും ഇ​വ​രി​ലൂ​ടെ ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണ് ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം നാ​ട്ടി​ൽ വ​രു​ത്തു​ന്ന നേ​ട്ടം. ജ​ർ​മ​നി​യി​ൽ നി​ന്നും ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നും എ​ത്തി​യ ഒ​ൻ​പ​തം​ഗ സം​ഘം ഇ​ന്ന​ലെ കാ​ണാ​ൻ ഇ​ഷ്ട​പ്പെ​ട്ട​ത് കൈ​കൊ​ണ്ടു​ള്ള ക​യ​ർ​പി​രി യൂ​ണി​റ്റും വ​ട്ട​ത്തോ​ണി​യി​ലെ കാ​യ​ൽ സ​ഞ്ചാ​ര​വും നെ​റ്റി​പ്പ​ട്ട നി​ർ​മാ​ണ​വും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന കു​പ്പി​യു​ടെ കോ​ർ​ക്ക് നി​ർ​മാ​ണ​വു​മാ​ണ്.

വ​ലി​യ​പ​റ​മ്പി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള വി​വി​ധ യൂ​ണി​റ്റു​ക​ൾ ജി​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​താ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ധ​ന്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഞ്ചാ​രി​ക​ളെ വ​ലി​യ​പ​റ​മ്പി​ന്‍റെ മ​നോ​ഹാ​രി​ത കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം വ​ഹി​ച്ചു വ​രു​ന്ന​ത്.