തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​ക​ണം
Tuesday, February 18, 2020 1:16 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഏ​റ്റെ​ടു​ക്കാ​വു​ന്ന മു​ഴു​വ​ന്‍ പ്ര​വൃ​ത്തി​ക​ളും ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യി ഓ​രോ ബ്ലോ​ക്കി​ലേ​യും ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​റ്റെ​ടു​ക്കേ​ണ്ട മു​ഴു​വ​ന്‍ പ്ര​വൃ​ത്തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ ശേ​ഖ​രി​ക്കും.
ജി​ല്ല​യി​ല്‍ പി​ലി​ക്കോ​ട്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ചെ​ങ്ക​ള, മ​ധൂ​ര്‍, കാ​റ​ഡു​ക്ക, ബേ​ഡ​ഡു​ക്ക എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ഐ​എ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വൃ​ത്തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യും സ​ര്‍​വേ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍, എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് അ​ക്ര​ഡി​റ്റ​ഡ് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വീ​ടും സ​ന്ദ​ര്‍​ശി​ച്ചു വീ​ട്ടു​ട​മ​സ്ഥ​ന്‍റെ പേ​ര്, പൊ​തു​വി​വ​ര​ങ്ങ​ള്‍, സ​ര്‍​വേ ന​മ്പ​ര്‍, ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍, അ​ക്ഷാം​ശം, രേ​ഖാം​ശം എ​ന്നി​വ​യും ശേ​ഖ​രി​ക്കും. എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ വി​വ​രശേ​ഖ​ര​ണ​ത്തി​നാ​യി വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ള്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​വാ​ന്‍ വീ​ട്ടു​ട​മ​സ്ഥ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.