തു​ളൂ​ര്‍​വ​ന​ത്ത് ഭ​ഗ​വ​തി​ക്ഷേ​ത്ര ക​ളി​യാ​ട്ടം 22 മു​ത​ല്‍
Tuesday, February 18, 2020 1:17 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍ മ​ഞ്ഞ​ടു​ക്കം കോ​വി​ല​കം തു​ളൂ​ര്‍​വ​ന​ത്ത് ഭ​ഗ​വ​തി​ക്ഷേ​ത്ര ക​ളി​യാ​ട്ടം 22 മു​ത​ല്‍ 29 വ​രെ ന​ട​ക്കും. 101 തെ​യ്യ​ങ്ങ​ള്‍ കെ​ട്ടി​യാ​ടും. 21ന് ​ശി​വ​രാ​ത്രി​ദി​നം അ​ര്‍​ധ​രാ​ത്രി​ക്ക് ക്ഷേ​ത്ര​ത്തി​ല്‍ തെ​ക്കേ​ൻ വാ​തി​ല്‍​തു​റ​ന്ന് 22ന് ​രാ​വി​ലെ പാ​ണ​ത്തൂ​ര്‍ കാ​ട്ടൂ​ര്‍ വീ​ട്ടി​ല്‍ നി​ന്ന് വ​ണ്ണാ​ന്‍ സ​മു​ദാ​യ​ത്തി​ലെ ആ​ചാ​ര​ക്കാ​ര്‍​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും വെ​റ്റി​ല​ട​ക്ക കൊ​ടു​ക്ക​ല്‍ ക​ര്‍​മം ന​ട​ക്കും.
തു​ട​ര്‍​ന്ന് ദീ​പ​വും തി​രി​യും ഭ​ണ്ഡാ​ര​വും കോ​വി​ല​ക​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തോ​ടെ ക​ളി​യാ​ട്ട​ത്തി​ന് തു​ട​ക്കം​കു​റി​ക്കും. 22ന് ​രാ​ത്രി 11ന് ​ഒ​ന്നാം ക​ളി​യാ​ട്ട​ദി​വ​സം അ​ട​ര്‍​ഭൂ​തം, നാ​ഗ​ക​ന്യ​ക​യും, പു​ല​ര്‍​ച്ചെ ദേ​വ​രാ​ജാ​വും ദേ​വ​ക​ന്യ​ക​യും ന​ട​ക്കും. 23ന് ​ര​ണ്ടാം ക​ളി​യാ​ട്ട​ദി​വ​സം രാ​ത്രി ഒ​ന്പ​തി​ന് വേ​ട​നും, ക​രി​വേ​ട​നും, 24ന് ​മൂന്നാം ക​ളി​യാ​ട്ട​ദി​വ​സം ഇ​രു​ദൈ​വ​ങ്ങ​ളും പു​റാ​ട്ടും, ശ്രീ ​മ​ഞ്ഞാ​ല​മ്മ​ദേ​വി​യും, നാ​ട്ടു​കാ​രു​ടെ ക​ല​ശ​വും, ഒ​ളി​മ​ക​ളും കി​ളി​മ​ക​ളും, മാ​ഞ്ചേ​രി മു​ത്ത​പ്പ​നും ന​ട​ക്കും.
25ന് ​നാ​ലാം ക​ളി​യാ​ട്ട ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പൂ​ക്കാ​ര്‍ പാ​ണ​ത്തൂ​ര്‍ കാ​ട്ടൂ​ര്‍​വീ​ട്ടി​ല്‍ എ​ത്തും. വൈ​കു​ന്നേ​രം 6.30ന് ​മു​ന്നാ​യ​രീ​ശ്വ​ന്‍റെ വെ​ള്ളാ​ട്ടം, രാ​ത്രി ക​രി​ന്ത്രാ​യ​ര്‍, പു​ലി​മാ​ര​ന്‍, വേ​ട്ട​ക്കൊ​രു​മ​ക​ന്‍ ദൈ​വ​ങ്ങ​ളു​ടെ വെ​ള്ളാ​ട്ടം. 26ന് ​അ​ഞ്ചാം ക​ളി​യാ​ട്ട​ദി​വ​സം രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ന്നാ​യ​രീ​ശ്വ​ര​ന്‍റെ തി​റ, ക​രി​യ​ന്ത്രാ​യ​ര്‍, പു​ലി​മാ​ര​ന്‍ വേ​ട്ടൊ​ക്കൊ​രു​മ​ക​ന്‍, വൈ​കു​ന്നേ​രം മു​ന്നാ​യ​രീ​ശ്വ​ര​ന്‍റെ വെ​ള്ളാ​ട്ടം, ശ്രീ ​കാ​ള​പ്പു​ലി​യി​ല്‍, ശ്രീ ​പു​ലി​ക്ക​ണ്ട​ന്‍, ശ്രീ ​വേ​ട്ട​ക്കൊ​രു​മ​ക​ന്‍, ശ്രീ ​പൈ​റ്റ​ടി​പ്പൂ​വ​ന്‍. 27ന് ​ആ​റാം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ മു​ന്നാ​യ​രീ​ശ്വ​ര​ന്‍റെ തി​റ തു​ട​ര്‍​ന്ന് കാ​ള​പ്പു​ലി​യി​ല്‍ ശ്രീ ​പു​ലി​ക​ണ്ട​ന്‍, വേ​ട്ട​ക്കൊ​രു​മ​ക​ന്‍, വൈ​കു​ന്നേ​രം ശ്രീ ​മു​ന്നാ​യ​രീ​ശ്വ​ര​ന്‍റെ വെ​ള്ളാ​ട്ടം. തു​ട​ര്‍​ന്ന് മ​ല​ങ്കാ​രി വെ​ള്ളാ​ട്ടം, പു​ല്ലൂ​ര്‍​ണ​ന്‍, പൂ​ല്ലു​രാ​ളി ദേ​വി​യു​ടെ​യും, ബാ​ളോ​ള​ന്‍ ദൈ​വ​ത്തി​ന്‍റെ​യും തോ​റ്റ​ങ്ങ​ള്‍, വേ​ട്ട​ച്ചേ​കോ​നും, പു​റാ​ട്ടും, മൂത്തേ​ട​ത്ത് എ​ളേ​ട​ത്ത് ക​ല​ശ​വും, ബ്രാ​ഹ്മ​ണ​ന്‍റെ പു​റ​പ്പാ​ടും, 28ന് ​എ​ഴാം ക​ളി​യാ​ട്ട ദി​വ​സം പു​ല​ർ​ച്ചെ ബാ​ളോ​ള​ൻ ദൈ​വം പു​റ​പ്പാ​ട് രാ​വി​ലെ 9.30 മു​ത​ല്‍ ശ്രീ ​മു​ന്നാ​യ​രീ​ശ്വ​ര​ന്‍റെ പു​റ​പ്പാ​ട്, വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ ​മു​ന്നാ​യരീ​ശ്വ​ര​ന്‍ മു​ടി എ​ടു​ക്കു​ന്നു. തു​ട​ര്‍​ന്ന് മ​ല​ങ്കാ​രി ദൈ​വം, പു​ല്ലൂ​ര്‍​ണ്ണ​ന്‍ ദൈ​വം, പു​ല്ലൂ​രാ​ളി ദേ​വി എ​ന്നീ തെ​യ്യ​ങ്ങ​ള്‍ ന​ട​ക്കും. 29ന് ​എ​ട്ടാം ക​ളി​യാ​ട്ട ദി​വ​സം പ​ക​ല്‍ 11.30 മു​ത​ല്‍ ശ്രീ ​തു​ളൂ​ര്‍​വ​ന​ത്ത് ഭ​ഗ​വ​തി അ​മ്മ​യും, ശ്രീ ​ക്ഷേ​ത്ര​പാ​ല​ക​നീ​ശ്വ​ര​നും തു​ട​ര്‍​ന്ന് ആ​ചാ​ര​ക്കാ​രു​ടെ ക​ല​ശ​വും ന​ട​ക്കും. വൈ​കു​ന്നേ​രം ശ്രീ ​തു​ളൂ​ര്‍​വ​ന​ത്ത് ഭ​ഗ​വ​തി അ​മ്മ മു​ടി എ​ടു​ക്കും. മാ​ര്‍​ച്ച് ഒ​ന്നി​ന് ക​ല​ശാ​ട്ട് ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി കാ​ട്ടൂ​ര്‍ ത​മ്പാ​ന്‍ ന​മ്പ്യാ​ര്‍, വി​ദ്യാ​ധ​ര​ന്‍ കാ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.