പണിമിടുക്കിൽ പനത്തടി തന്നെ
Tuesday, February 18, 2020 1:17 AM IST
പ​ന​ത്ത​ടി: തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന് മി​ക​ച്ച​നേ​ട്ടം. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ആ​സ്തി വി​ക​സ​നങ്ങൾക്കും ജ​ല സം​ര​ക്ഷ​ണ​ത്തിനും മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. 1,73,100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളി​ലാ​യി 5.25 കോ​ടി​യി​ലേ​റെ തു​ക​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യ​ത്.
പൂ​ര്‍​ത്തീ​ക​രി​ച്ച ആ​സ്തി വി​ക​സ​ന പ്ര​വൃ​ത്തി​ക​ളി​ല്‍ സാ​ധ​ന-​സാ​മ​ഗ്രി​കൾക്കായി‍ ഇ​തു​വ​രെ 1.27 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. വി​ദ​ഗ്ധ, അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള കൂ​ലി​യി​ന​ത്തി​ല്‍ മാ​ത്രം 53.2 ല​ക്ഷം രൂ​പ ന​ല്‍​കി​യി​ട്ടു​ണ്ട്. 2017 ല്‍ ​മ​ഹാ​ത്മ പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ഴും ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​താ​ണ്.
ഗു​ണ​ഭോ​ക്താ​ക്ക​ളെ ഗ്രാ​മ​സ​ഭ​ക​ള്‍ വ​ഴി ക​ണ്ടെ​ത്തി പ​ശു​ത്തൊ​ഴു​ത്ത്, ആ​ട്ടി​ന്‍​കൂ​ട്, കോ​ഴി​ക്കൂ​ടു​ക​ള്‍, കോ​ഴി ഫാം ​തു​ട​ങ്ങി​യ​വ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കി. മാ​ച്ചി​പ്പ​ള്ളി മൈ​താ​ന​വും ചാ​മു​ണ്ഡി​ക്കു​ന്ന് സ്‌​കൂ​ള്‍ മൈ​താ​ന​വും പ​ദ്ധ​തി​യി​ലൂ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​ണ്. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 16 ഓ​ളം റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണവും പൂ​ര്‍​ത്തി​യാ​ക്കി​.
കു​ടി​വെ​ള്ള​ത്തി​നും ജ​ല​സേ​ച​ന​ത്തി​നു​മാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ചു പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കി​ണ​റു​ക​ളു​ടേ​യും കു​ള​ങ്ങ​ളു​ടേ​യും നി​ര്‍​മാ​ണം, മ​ണ്ണ് സം​ര​ക്ഷ​ണ​വും ജ​ല സം​ര​ക്ഷ​ണ​വും സം​യോ​ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ മ​ഴ​ക്കു​ഴി​ക​ള്‍, ക​യ്യാ​ല നി​ര്‍​മാ​ണം, ജ​ല​സം​ഭ​ര​ണി​ക​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​നും വ​ര​ള്‍​ച്ചാ നി​വാ​ര​ണ​ത്തി​ന് മ​ര​ങ്ങ​ള്‍ വ​ച്ചു​പി​ടി​ക്കു​ന്ന​തി​നു​മാ​ണ് മു​ന്‍​തൂ​ക്കം ന​ല്‍​കി​യ​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബൂ​ര്‍ പു​ഴ​യു​ടെ പു​ന​രു​ദ്ധാ​ര​ണം ഹ​രി​ത​കേ​ര​ളം മി​ഷ​നു​മാ​യി സം​യോ​ജി​ച്ചു ന​ട​പ്പാ​ക്കി. ചെ​റു​പ​ന​ത്ത​ടി തോ​ട്, പ​ന​ത്ത​ടി തോ​ട്, നെ​ല്ലി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​യ​ര്‍ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട​യ​ണ​ക​ളും അ​ര്‍​ധ​സ്ഥി​ര ചെ​ക്കു​ഡാ​മു​ക​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ചി​ട്ട​യാ​യ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജ​ല​ക്ഷാ​മം കു​റ​ഞ്ഞെ​ന്നും ഈ ​വ​ര്‍​ഷം ജ​ന​ങ്ങ​ള്‍​ക്ക് വാ​ഹ​ന​ത്തി​ല്‍ കൂ​ടി​വെ​ള്ളം എ​ത്തി​ച്ചു​ന​ല്‍​കേ​ണ്ടി വ​രി​ല്ലെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.
ഓ​രോ വ​ര്‍​ഷ​വും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ മു​ന്നേ​റ്റം ന​ട​ത്തു​ന്ന പ​ന​ത്ത​ടി​യി​ല്‍ 4,591 ജോ​ബ് കാ​ര്‍​ഡു​ക​ളി​ലാ​യി 7,123 പേ​രാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.
ഇ​തി​ല്‍ 2,324 ജോ​ബ് കാ​ര്‍​ഡു​ക​ളി​ലാ​യി 2,928 പേ​രാ​ണ് തൊ​ഴി​ല്‍ ചെ​യ്യു​ന്ന​ത്. 650 കു​ടും​ബ​ങ്ങ​ള്‍ 100 തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തി​ല്‍ 455 പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. പ​ഞ്ചാ​ത്തി​ലെ 70 ശ​ത​മാ​ന​ത്തോ​ളം പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.