നി​ർ​മ​ല​ഗി​രി സ്കൂ​ളി​ന് ഇ​ര​ട്ടി മ​ധു​രം
Wednesday, February 19, 2020 1:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി​സ്കൂ​ളി​ന് ഇ​ത് ഇ​ര​ട്ടി മ​ധു​രം. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി​യു​ടെ അവാർഡിൽ എൽപി വിഭാഗത്തിലെ മൂന്ന് മികച്ച സ്കൂളുകളിൽ ഒന്നാണ് നിർമല ഗിരി. കൂടാതെ മികച്ച അധ്യാപ കർക്കുള്ള ബിഷപ് മാർ സെ ബാസ്റ്റ്യൻ വള്ളോപ്പിള്ളി എക്സലൻസ് അ​വാ​ർ​ഡിന് സ്കൂൾ മുഖ്യാധ ്യാപിക സി​സ്റ്റ​ർ ടെസിൻ എഫ്സിസിയും അർ ഹ യായി. സിസ്റ്റർ ടെസിന് അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​അ​വാ​ർ​ഡ്. മ​ല​യോ​രത്തെ ഏ​റ്റ​വും മി​ക​ച്ച എ​ൽ​പി സ്കൂ​ളാ​യി നി​ർ​മ​ല​ഗി​രി​യെ മാ​റ്റാ​ൻ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി സി​സ്റ്റ​ർ ടെസിൻ നേ​തൃ​ത്വം ന​ല്കിവ​രു​ന്നു. കു​ട്ടി​ക​ൾ തി​ക​ഞ്ഞ അ​ച്ച​ട​ക്ക​ത്തോ​ടെ പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ളി​ൽ മ​നോ​ഹ​ര​മാ​യ ആ​ർ​ട്ട് ഗാ​ല​റി​യും മി​ക​ച്ച വാ​യ​ന​ശാ​ല​യു​മു​ണ്ട്. എ​ല്ലാ കാ​ര്യ​ത്തി​ലും ഒറ്റക്കെട്ടായി പ്രവർത്തി ക്കുന്ന അ​ധ്യാ​പ​ക​രും മി​ക​ച്ച പി​ടി​എ​യും സ്കൂ​ളി​ന്‍റെ ക​രു​ത്താ​ണ്.