രാ​ജ്യാ​ന്ത​ര മാ​സ്റ്റേ​ഴ്സ് ബാ​സ്ക​റ്റ്ബോ​ൾ മ​ത്‌​സ​ര​ത്തി​ന് മ​ല​യോ​ര​ത്തി​ന്‍റെ താ​ര​വും
Wednesday, February 19, 2020 1:39 AM IST
ചെ​റു​പു​ഴ: ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര മാ​സ്റ്റേ​ഴ്സ് ബാ​സ്ക​റ്റ്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് മ​ല​യോ​ര​ത്തി​ന്‍റെ താ​ര​വും. ബ​ളാ​ലി​ലെ വ​രി​ക​പ​റ​മ്പി​ൽ ശാ​ലി​നി ഷി​ബി​യാ​ണ് അ​ടു​ത്ത സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര മാ​സ്റ്റേ​ഴ്സ് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന നാ​ഷ്ണ​ൽ മാ​സ്റ്റേ​ഴ്സ് ബാ​സ്ക​റ്റ്ബോ​ളി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ കേ​ര​ള ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ശാ​ലി​നി. ഈ ​മ​ത്‌​സ​ര​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു രാ​ജ്യാ​ന്ത​ര മ​ത്‌​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശാ​ലി​നി​ക്ക് അ​ർ​ഹ​ത നേ​ടി​ക്കൊ​ടു​ത്ത​ത്. ഭ​ർ​ത്താ​വ് ഷി​ബി വെ​ള്ള​രി​ക്കു​ണ്ടി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്നു. ഐ​ൻ​സ്റ്റി​ൻ, ഐ​ൻ​റി​ക് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് തി​രു​മേ​നി​യി​ലെ മു​ള്ള​ൻ​മ​ട ജോ​സ​ഫി​ന്‍റെ​യും മേ​രി​ക്കു​ട്ടി​യു​ടേ​യും മ​ക​ളാ​ണ് ശാ​ലി​നി.