റ​വ​ന്യു​വ​കു​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ സം​ഘ​ട​ന ഇ​ന്നു പ​ണി​മു​ട​ക്കും
Wednesday, February 19, 2020 1:39 AM IST
കാ​സ​ർ​ഗോ​ഡ്: സ്വ​ന്തം മ​ന്ത്രി ഭ​രി​ക്കു​ന്ന വ​കു​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ സം​ഘ​ട​ന. കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ആ​ർ​ഡി​എ​സ്എ) നേ​തൃ​ത്വ​ത്തി​ലാ​ണ് റ​വ​ന്യു​വ​കു​പ്പി​നെ​തി​രേ ഇ​ന്ന് പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ത്തു​ന്ന​ത്.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ക, പ​ത്താം ശ​മ്പ​ള ക​മ്മീ​ഷ​ന്‍റെ ശിപാ​ര്‍​ശ പ്ര​കാ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​സ്തി​ക ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ത​സ്തി​ക​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച ശ​മ്പ​ള വ​ര്‍​ധ​ന അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക, വി​എ​ഫ്എ​ഒ​എ​മാ​രു​ടെ പ്ര​മോ​ഷ​ന്‍ ക്വാ​ട്ട 15:10 ആ​യി ഉ​യ​ര്‍​ത്തു​ക, ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക, വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ അ​ന്പ​തു ശ​ത​മാ​നം ത​സ്തി​ക​ക​ള്‍ അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ക, തു​ട​ര്‍​ച്ചാ​നു​മ​തി മൂ​ലം ശ​മ്പ​ളം ല​ഭ്യ​മാ​ക്കാ​ത്ത അ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, അ​ഞ്ചു വ​ര്‍​ഷം ക​ഴി​ഞ്ഞ താ​ത്കാ​ലി​ക ത​സ്തി​ക​ക​ള്‍ സ്ഥി​രം ത​സ്തി​ക​ക​ളാ​ക്കു​ക, റ​വ​ന്യൂ വ​കു​പ്പി​നോ​ടു​ള്ള വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യും അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ വ​ള​രെ​യ​ധി​കം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും കെ​ആ​ര്‍​ഡി​എ​സ്എ​യും നോ​ക്കി​ക്ക​ണ്ട​തെ​ന്നും എ​ന്നാ​ല്‍ വ​കു​പ്പി​നും ജീ​വ​ന​ക്കാ​ര്‍​ക്കും അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന​യും അം​ഗീ​കാ​ര​വും ല​ഭി​ക്കു​മെ​ന്ന ജീ​വ​ന​ക്കാ​രു​ടെ പ്ര​തീ​ക്ഷ സ​ഫ​ലീ​ക​രി​ക്കാ​തെ നാ​ലു​വ​ര്‍​ഷം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കാ​ന്‍ സം​ഘ​ട​ന നി​ര്‍​ബ​ന്ധി​ത​മാ​യ​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ന​രേ​ഷ്‌​കു​മാ​ര്‍ കു​ന്നി​യൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​വി​ത്ര​ന്‍ കാ​വി​ന്‍റ​ടു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​റി​ജേ​ഷ്, വി. ​ഭു​വ​നേ​ന്ദ്ര​ന്‍, കെ.​വി.​വ​ല്‍​സ​ന്‍, എം. ​വി​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.