പി.​പി.​ഗോ​വി​ന്ദ​ൻ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്
Saturday, February 22, 2020 1:16 AM IST
പി​ലാ​ത്ത​റ: വി​ട​പ​റ​ഞ്ഞ സം​വി​ധാ​യ​ക​ൻ മ​ണ്ടൂ​രി​ലെ പി.​പി.​ഗോ​വി​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്നു ന​ട​ക്കും. മ​ല​ബാ​ർ ഫി​ലിം ഡ​യ​റ​ക്‌​ടേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ലാ​ത്ത​റ കൈ​ര​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ്. വൈ​കു​ന്നേ​രം നാ​ലി​ന് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, ഗ​സ​ൽ, നൃ​ത്ത​ശി​ല്പം. 6.30ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പി.​പി.​ഗോ​വി​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​ക്ക് സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന് പി.​പി. ഗോ​വി​ന്ദ​ൻ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്ത് അ​വ​സാ​ന​മാ​യി നി​ർ​മി​ച്ച സ​മ​ന്വ​യം സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.​ മ​ല​ബാ​റി​ൽ​നി​ന്ന് ആ​ദ്യ​മാ​യി അ​ര​നൂ​റ്റാ​ണ്ടു​മു​ന്പ് പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റൂ​ട്ടി​ൽ പ​ഠി​ച്ച് മ​ല​യാ​ളം, ത​മി​ഴ് സി​നി​മാ-​സീ​രി​യ​ൽ മേഖലകളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചയാളാണ് ഗോവിന്ദൻ.
സം​സ്ഥാ​ന -ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളു​ടെ നി​റ​വി​ലാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യ​ത്.