സം​സ്ഥാ​ന ക്ഷീ​ര സ​ഹ​കാ​രി പു​ര​സ്‌​കാ​ര തി​ള​ക്ക​ത്തി​ൽ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്
Sunday, February 23, 2020 12:16 AM IST
കാ​സ​ർ​ഗോ​ഡ്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന ക്ഷീ​ര​സ​ഹ​കാ​രി പു​ര​സ്‌​കാ​രം പെ​ര്‍​ള​യി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​ന്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും പെ​ര്‍​ള ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​ണ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്.

100 പ​ശു​ക്ക​ളും 50 കി​ടാ​രി​ക​ളും 25 ക​ന്നു​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന സി​ദ്ദി​ഖി​ന്‍റെ ഡ​യ​റി ഫാ​മി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം 3,25,000 ലി​റ്റ​ര്‍ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ 2,92,629 ലി​റ്റ​റും പെ​ര്‍​ള ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലാ​ണ് അ​ള​ന്ന​ത്. ക​ണ്ടി​ഗെ ഫീ​ഡ്‌​സ് എ​ന്ന പേ​രി​ല്‍ കാ​ലി​ത്തീ​റ്റ ഉ​ത്പാ​ദ​ന​വും ന​ട​ത്തു​ന്നു​ണ്ട്. 2017-18 വ​ര്‍​ഷം ത​രി​ശു​നി​ല തീ​റ്റ​പ്പു​ല്‍​ക്കൃ​ഷി​യു​ടെ പേ​രി​ലും അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.

ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി അ​വാ​ര്‍​ഡും സി​ദ്ദി​ഖി​ന് ല​ഭി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ക​ന​ക​കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഫെ​ബ്രു​വ​രി 26 ന് ​ന​ട​ക്കു​ന്ന സം​സ്ഥാ​ന ക്ഷീ​ര​സം​ഗ​മ​വേ​ദി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.
മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ൽ അ​ള​ന്ന ക​ര്‍​ഷ​ക​യാ​യി കോ​ളി​ച്ചാ​ല്‍ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ക​മ​ലാ സു​ന്ദ​ര​ൻ, ക്ഷീ​ര സ​ഹ​കാ​രി ജി​ല്ലാ​ത​ല അ​വാ​ര്‍​ഡി​ന് പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ എ​ല്‍​ദോ കെ. ​ബേ​ബി (ചീ​മേ​നി), വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ കെ. ​സ​ര​ള, പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ര്‍​ഗ​വി​ഭാ​ഗ​ത്തി​ല്‍ കെ. ​പു​ഷ്പ എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി.