കൊ​ടും​വേ​ന​ലി​ലും "ജ​ല​സ​മൃ​ദ്ധ​മാ​യി' ച​ന്തേ​ര റെ​യി​ൽ​വേ അ​ടി​പ്പാ​ത
Sunday, February 23, 2020 12:17 AM IST
പി​ലി​ക്കോ​ട്: കൊ​ടി​യ വേ​ന​ലി​ലും നി​റ​ഞ്ഞു​നി​ന്നു മ​ണ്ണി​ന്‍റെ ദാ​ഹ​മ​ക​റ്റു​ന്ന ജ​ല​സ്രോ​ത​സു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ് ഇ​പ്പോ​ൾ ച​ന്തേ​ര​യി​ലെ റെ​യി​ൽ​വേ അ​ടി​പ്പാ​ത. കോ​ടി​ക​ൾ ചെ​ല​വി​ട്ടു നി​ർ​മി​ച്ച അ​ടി​പ്പാ​ത വേ​ന​ൽ ക​ടു​ക്കു​ന്പോ​ഴും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്.

തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളെ ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ൾ​ക്കെ​ല്ലാം റെ​യി​ൽപ്പാ​ത​ക​ൾ കു​രു​ക്കി​ട്ട ച​ന്തേ​ര​യി​ൽ ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​യു​ടെ ഫ​ല​മാ​യാ​ണ് അ​ടി​പ്പാ​ത നി​ർ​മി​ച്ച​ത്.

മൂ​ന്നു വി​ള​യെ​ടു​ക്കു​ന്ന വ​യ​ലി​നു ന​ടു​വി​ൽ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൽ ത​ന്നെ സ്ഥ​ല​പ​രി​ച​യ​മു​ള്ള​വ​ർ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ യാ​തൊ​രു മു​ൻ​ക​രു​ത​ലു​ക​ളു​മി​ല്ലാ​തെ പാ​ത​യു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് ഇ​ന്ന​ത്തെ അ​വ​സ്ഥ‍​യി​ലെ​ത്തി​ച്ച​ത്.

ജി​ല്ല​യി​ലെ മ​റ്റു പ​ല റെ​യി​ൽ​വേ അ​ടി​പ്പാ​ത​ക​ളി​ലും വെ​ള്ള​ക്കെ​ട്ടി​ന്‍റെ പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ലും വ​ർ​ഷ​ത്തി​ൽ കു​റ​ച്ചു മാ​സ​മെ​ങ്കി​ലും വെ​ള്ളം​വ​റ്റി ആ​ളു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്രചെ​യ്യാ​ൻ ക​ഴി​യാ​റു​ണ്ട്. തൃ​ക്ക​രി​പ്പൂ​ർ ഇ​ള​മ്പ​ച്ചി​യി​ലെ അ​ടി​പ്പാ​ത​യി​ലൂ​ടെ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി.

ച​ന്തേ​ര​യി​ൽ മാ​ത്ര​മാ​ണ് പ​ണി​ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രി​ക്ക​ലും വെ​ള്ളം വ​റ്റി​ത്തീ​രാ​തെ കാ​ൽ​ന​ട​യാ​ത്ര​യ്ക്കു പോ​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്. വെ​ള്ളം നി​റ​ഞ്ഞ അ​ടി​പ്പാ​ത ഇ​പ്പോ​ൾ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും കൊ​ണ്ടു മ​ലി​ന​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

അ​ടി​പ്പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും മേ​ൽ​ക്കൂ​ര നി​ർ​മി​ച്ചാ​ൽ വെ​ള്ള​ക്കെ​ട്ട് കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ​ല ഡി​വി​ഷ​നു​ക​ളി​ലും അ​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം മേ​ൽ​ക്കൂ​ര നി​ർ​മി​ച്ചി​ട്ടു​ള്ള അ​ടി​പ്പാ​ത​ക​ളു​ണ്ട്.

വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ പു​തി​യ ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തും ഗു​ണം ചെ​യ്തേ​ക്കാം. കോ​ടി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​താ​നും ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വി​ട്ട് അ​ടി​പ്പാ​ത ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി​യാ​ൽ ച​ന്തേ​ര പ​ടി​ഞ്ഞാ​റേ​ക്ക​ര, കി​നാ​ത്തി​ൽ, എ​ട​ച്ചാ​ക്കൈ, പ​ട​ന്ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.