അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി തോ​മാ​പു​രം ഹൈ​സ്‌​കൂ​ൾ
Monday, February 24, 2020 1:09 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബെ​സ്റ്റ് ഹൈ​സ്‌​കൂ​ൾ പു​ര​സ്കാ​രം തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന് ല​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ഈ ​അ​ഭി​മാ​ന​നേ​ട്ടം സ്കൂ​ളി​നെ തേ​ടി​യെ​ത്തു​ന്ന​ത്.
ത​ല​ശേ​രി​യി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ൽ നി​ന്ന് സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര, പ്രി​ൻ​സി​പ്പ​ൽ ടോം ​ജോ​സ്, മു​ഖ്യാ​ധ്യാ​പി​ക സി.​വി.​ത്രേ​സ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.