ഉ​ദി​നൂ​ർ സ്കൂ​ളി​ൽ സ്മാ​ർ​ട്ട് ട്രാ​ഫി​ക് ക്ലാ​സ്റൂം ഒ​രു​ങ്ങി
Tuesday, February 25, 2020 1:13 AM IST
പ​ട​ന്ന: കു​രു​ന്നു​ക​ളെ ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സ്മാ​ർ​ട്ട് ട്രാ​ഫി​ക് ക്ലാ​സ് മു​റി ഒ​രു​ങ്ങി. റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളി​ൽ ഗ​താ​ഗ​ത അ​വ​ബോ​ധം വ​രു​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തി​ലാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് പ​ദ്ധ​തി​യി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക​സം​വി​ധാ​ന​ത്തി​ലൂ​ടെ ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന രീ​തി​യാ​ണ് സ്മാ​ർ​ട്ട് ക്ലാ​സ് മു​റി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് 20 സ്‌​കൂ​ളു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ൽ ഉ​ദി​നൂ​ർ സ്‌​കൂ​ളി​ൽ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ടാ​ക്സി ഉ​ൾ​പ്പെ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്താ​നും ഗ​താ​ഗ​ത​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. 100 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന വ​ലു​പ്പ​ത്തി​ലാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ സ​ഹാ​യം ഇ​ല്ലാ​തെ​യാ​ണ് കു​ട്ടി​ക​ൾ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ എ​ല്ലാ ദി​വ​സ​ത്തെ​യും ബാ​ച്ചു​ക​ളി​ൽ ഇ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​വും കാ​ണാം.
44 വീ​തം കു​ട്ടി​ക​ളു​ള്ള ജൂ​ണി​യ​ർ, സീ​നി​യ​ർ കേഡ​റ്റു​ക​ളെ ആ​ഴ്ച​യി​ൽ അ​ഞ്ചു ഗ്രൂ​പ്പാ​ക്കി തി​രി​ച്ചാ​ണ് ട്രാ​ഫി​ക് ഡ്യൂ​ട്ടി ന​ട​ത്തു​ന്ന​ത്. ഉ​ദി​നൂ​രി​ൽ സെ​ൻ​ട്ര​ൽ എ​യു​പി സ്‌​കൂ​ൾ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വ​രെ​യു​ള​ള ഏ​ക​ദേ​ശം 400 മീ​റ്റ​റി​നി​ട​യി​ലെ റോ​ഡ് ഗ​താ​ഗ​തം രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ​യും വൈ​കു​ന്നേ​രം 3.30 മു​ത​ൽ 4.30 വ​രെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ കൈ​ക​ളി​ൽ ഭ​ദ്ര​മാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ സൈ​ക്കി​ളി​ൽ സ്‌​കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ല​യ​മെ​ന്ന ഖ്യാ​തി നേ​ര​ത്തെ​ത​ന്നെ ഉ​ദി​നൂ​രി​നു​ണ്ട്.