പാ​ണ​ത്തൂ​ർ തു​ളു​ർ​വ​നം ക​ളി​യാ​ട്ടം: ഇ​ള​യ​ട​ത്ത് ക​തി​ര് പൂ​ക്കാ​ർ യാ​ത്ര​തി​രി​ച്ചു
Tuesday, February 25, 2020 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഐ​തി​ഹ്യ​മു​റ​ങ്ങു​ന്ന പാ​ണ​ത്തൂ​ർ കി​ഴ​ക്ക് കൂ​ലോം മ​ഞ്ഞ​ടു​ക്കം തു​ളു​ർ​വ​നം ഭ​ഗ​വ​തിക്ഷേ​ത്ര ക​ളി​യാ​ട്ട​മ​ഹോ​ത്സ​വ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്കും​ക​ര ഇ​ള​യ​ട​ത്ത് ക​തി​ര് പു​ള്ളി​ക്ക​രി​ങ്കാ​ളി​യ​മ്മ ദേ​വ​സ്ഥാ​നം പൂ​ക്കാ​ർ യാ​ത്ര​തി​രി​ച്ചു. ആ​ചാ​ര​പ്പെ​രു​മ​ക​ളോ​ടെ ഗോ​ത്ര​സ്മൃ​തി ഉ​ണ​ർ​ത്തി പൂ​ക്കൊ​ട്ട​യും ത​ല​യി​ലേ​ന്തി ആ​ചാ​ര​സ്ഥാ​നി​ക​രും അ​ട​ങ്ങു​ന്ന സം​ഘം പ​ര​മ്പ​രാ​ഗ​ത നാ​ട്ടു​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് തു​ളു​ർ​വ​നം ക്ഷേ​ത്ര​ത്തി​ലെ​ത്തു​ക.
വി​വി​ധ കാ​വു​ക​ളി​ൽ നി​ന്ന് ഉ​പ​ചാ​ര​മേ​റ്റു​വാ​ങ്ങു​ന്ന സം​ഘ​ത്തെ ഇ​ന്നു വൈ​കു​ന്നേ​രം പാ​ണ​ത്തൂ​ർ കാ​ട്ടൂ​ർ​ ത​റ​വാ​ട്ടി​ൽ വി​ള​ക്കും ത​ളി​ക​യു​മാ​യി എ​തി​രേ​ൽ​ക്കും. പ​ച്ച​യോ​ല​കൊ​ണ്ടു മെ​ട​ഞ്ഞ കൊ​ട്ട​യി​ൽ ചെ​ക്കി​പ്പൂ​വ് നി​റ​ച്ചു പ്ര​ത്യേ​കം നി​യോ​ഗി​ച്ച വാ​ല്യ​ക്കാ​ര​നാ​ണ് സം​ഘ​ത്തോ​ടൊ​പ്പം പൂ​ക്കൊ​ട്ട ത​ല​യി​ലേ​റ്റി ന​ട​ക്കു​ന്ന​ത്.
ചെ​ക്കി​പ്പൂ​വ് ക​ല​ശ​ത്ത​ട്ട് അ​ല​ങ്ക​രി​ക്കു​ന്ന​തി​നും മ​റ്റു അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കും. ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ സം​ഘം മ​ഞ്ഞ​ടു​ക്കം കോ​വി​ല​ക​ത്ത് എ​ത്തി​ച്ചേ​രും. ക​ളി​യാ​ട്ട സ​മാ​പ​നം വ​രെ അ​വി​ടെ ത​ങ്ങു​ന്ന സം​ഘം മാ​ർ​ച്ച് ഒ​ന്നി​നാ​ണ് കി​ഴ​ക്കും​ക​ര ദേ​വ​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​ക.