നൂറ്റാണ്ടിന്‍റെ ചരിത്രവും പേറി പുതിയ കെട്ടിടത്തിലേക്ക്
Tuesday, February 25, 2020 1:15 AM IST
മ​ഞ്ചേ​ശ്വ​രം: ഇ​ന്ത്യ​യി​ല്‍ അ​ധി​നി​വേ​ശം ന​ട​ത്തി​യ വൈ​ദേ​ശി​ക ഭ​ര​ണ​കാ​ല​ത്തി​ന്‍റെ ഓ​ര്‍​മ​ക​ളു​മാ​യി 1884 മേ​യ് ഒ​ന്നി​ന് സ്ഥാ​പി​ത​മാ​യ മ​ഞ്ചേ​ശ്വ​രം സ​ബ്‌ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​നൊ​രു​ങ്ങു​ന്നു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കെ​ട്ടി​ടം 27ന് ​രാ​വി​ലെ പ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​വും. കേ​ര​ള സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​വു​ന്ന​തി​നും വ​ള​രെ മു​മ്പു​ത​ന്നെ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ മ​ഞ്ചേ​ശ്വ​രം സ​ബ് ര​ജി​സ്​ട്രാ​ര്‍ ഓ​ഫീ​സി​ന് പ​റ​യാ​ന്‍ ഒ​ട്ടേ​റെ അ​പൂ​ര്‍​വ​മാ​യ നേ​ട്ട​ങ്ങ​ളു​ണ്ട്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് 136 വ​ര്‍​ഷ​മാ​യി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. ര​ണ്ടുവ​രി ക​ല്ലു​ക​ള്‍ കൊ​ണ്ടു തീ​ര്‍​ത്തി​രി​ക്കു​ന്ന ഓ​ഫീ​സ് ചു​മ​രു​ക​ള്‍ ഇ​ന്നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളി​ല്ലാ​തെ ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്നു​ണ്ട്. ഫാ​നി​ന് പ​ക​രം പ​ണ്ടു​കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന തൂ​ക്ക് വി​ശ​റി​യെ ബ​ന്ധി​പ്പി​ക്കു​ന്ന ക​പ്പി ഇ​ന്നും ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍​ക്ക് സു​പ​രി​ചി​ത​മാ​ണ്. പ​ല​വി​ധ ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ത്തോ​ട്ടം മു​ത​ലാ​യ​വ ന​ട്ടു​പി​ടി​പ്പി​ച്ചു പ​ച്ച​പ്പാ​ര്‍​ന്ന 98 സെ​ന്‍റ് സ്ഥ​ലം സ്വ​ന്ത​മാ​യു​ള്ള സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കേ​ര​ള​ത്തി​ല്‍ ത​ന്നെ അ​പൂ​ര്‍​വ​മാ​ണ്.

ര​ണ്ട് സം​സ്ഥാ​നം,
മൂ​ന്ന് ഭാ​ഷ

കേ​ര​ളം, ക​ര്‍​ണാ​ട​ക എ​ന്നി​ങ്ങ​നെ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ രേ​ഖ​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന അ​പൂ​ര്‍​വം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​ക​ളി​ലൊ​ന്നാ​ണ് മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സൗ​ത്ത് കാ​ന​റ​യി​ലെ മം​ഗ​ലാ​പു​രം താ​ലൂ​ക്കി​ല്‍​പ്പെ​ടു​ന്ന കൈ​രം​ഗ​ള, കി​ന്യാ, കോ​ട്ടെ​ക്കാ​ര്‍, മം​ജ​നാ​ടി, ന​രിം​ഗാ​ന, ത​ല​പ്പാ​ടി എ​ന്നീ ഗ്രാ​മ​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന 35 ഗ്രാ​മ​ങ്ങ​ള്‍ മ​ഞ്ചേ​ശ്വ​രം പ​രി​ധി​യി​ല്‍​പ്പെ​ട്ട​താ​യി​രു​ന്നു.

കേ​ര​ള സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ശേ​ഷം ഇ​പ്പോ​ള്‍ മ​ഞ്ചേ​ശ്വ​രം, മം​ഗ​ല്‍​പ്പാ​ടി, പൈ​വ​ളി​കെ, മീ​ഞ്ച, വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​പ്പെ​ടു​ന്ന 31 ഗ്രാ​മ​ങ്ങ​ളാ​ണ് ഈ ​ഓ​ഫീ​സ് പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. മ​ല​യാ​ളം, ക​ന്ന​ഡ, ഇം​ഗ്ലീ​ഷ് എ​ന്നീ മൂ​ന്നു ഭാ​ഷ​ക​ളി​ലു​ള്ള ആ​ധാ​ര​ങ്ങ​ളും ഇ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നു​ണ്ട്.
2019ല്‍ 4,663 ​ആ​ധാ​ര​ങ്ങ​ളാ​ണ് ഈ ​ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 8,040 കു​ടി​ക്ക​ടം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും 1,910 ആ​ധാ​ര പ​ക​ര്‍​പ്പു​ക​ളും 913 ഗ​ഹാ​ന്‍/​ഗ​ഹാ​ന്‍ റി​ലീ​സു​ക​ളും ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ല്‍​കു​ക​യു​ണ്ടാ​യി. കൂ​ടാ​തെ ഒ​മ്പ​ത് ര​ജി​സ്റ്റ​ര്‍ വി​വാ​ഹ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ഓ​ഫീ​സി​ന്‍റെ 2019ലെ ​വ​രു​മാ​നം 7,25,81,955 രൂ​പ​യാ​ണ്.

കാ​സ​ര്‍​ഗോഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍
64. 66 ല​ക്ഷം രൂ​പ

ആ​ധു​നി​ക സാ​ങ്കേ​തി​ക​​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​രി​മി​ത​മാ​യ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ലാ​ണ് പ​ഴ​യ കെ​ട്ടി​ട​ത്തി​നു സ​മീ​പം പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. ഇ​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 64.66 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്ന് സ​ബ് ര​ജി​സ്ട്രാര്‍ ഓ​ഫീ​സ​ര്‍ റോ​ബി​ന്‍ ഡിസി​ല്‍​വ പ​റ​ഞ്ഞു. 2017 ന​വം​ബ​ര്‍ 24ന് ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. ഇ​തു​കൂ​ടാ​തെ 37,01,775 രൂ​പ ചെ​ല​വി​ല്‍ സ്റ്റീ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ് മു​ഖേ​ന ഏ​റ്റ​വും നൂ​ത​ന​മാ​യ മൊ​ബൈ​ല്‍ കോം​പാ​ക്ട​ര്‍ റി​ക്കാ​ര്‍​ഡ് റൂ​മും ഓ​ഫീ​സി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി ത​യാ​റാ​ക്കി​യ കെ​ട്ടി​ട​ത്തി​ല്‍ റാ​മ്പ് സൗ​ക​ര്യ​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി കാ​ത്തി​രി​പ്പു​മു​റി, കു​ടി​വെ​ള്ളം, ടെ​ലി​വി​ഷ​ന്‍ തു​ട​ങ്ങി​യ​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന മ​ഞ്ചേ​ശ്വ​രം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് മ്യൂ​സി​യ​മാ​ക്കി പ​രി​വ​ര്‍​ത്തി​പ്പി​ച്ചു സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​ര്‍ക്കു നി​വേ​ദ​നം ന​ല്‍​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന ച​രി​ത്ര​പ​ര​മാ​യ​സ്ഥാ​പ​ന​മാ​ണ് കേ​ര​ള അ​തി​ര്‍​ത്തി​യി​ലു​ള്ള സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സെ​ന്നും അ​ത് പൈ​തൃ​ക​സ്വ​ത്താ​യി സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.