മു​ളി​യാ​റി​ൽ സി​എ​ച്ച്സി​ക്കു​വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം നോ​ക്കു​കു​ത്തി​യാ​കു​ന്നു
Wednesday, February 26, 2020 1:27 AM IST
ബോ​വി​ക്കാ​നം: മു​ളി​യാ​റി​ൽ കോ​ടി​ക​ൾ ചെ​ല​വി​ട്ടു പ​ണി​ത ആ​ശു​പ​ത്രി കെ​ട്ടി​ടം പ​ണി​പൂ​ർ​ത്തി​യാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​ല്ല.

മു​ളി​യാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി പ​ണി​ത കെ​ട്ടി​ട​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​തെ നോ​ക്കു​കു​ത്തി​യാ​യി മാ​റി​യ​ത്.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 2.10 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം പ​ണി​ത​ത്.

ഇ​തോ​ടൊ​പ്പം ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​ന് മൂ​ന്ന് ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളും പ​ണി​തി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളു​ടെ ശാ​പ​മാ​യ വൈ​ദ്യു​തീ​ക​ര​ണം ടെ​ന്‍​ഡ​ര്‍ ചെ​യ്യാ​ത്ത​താ​ണ് ഇ​വി​ടെ​യും വി​ല​ങ്ങു​ത​ടി​യാ​യ​ത്.

സി​എ​ച്ച്സി​യു​ടെ ചു​മ​ത​ല​യു​ള്ള കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തി​നാ​യി യാ​തൊ​രു നീ​ക്ക​വും ന​ട​ക്കു​ന്നി​ല്ല.