മ​ത്സ്യമാ​ർ​ക്ക​റ്റ് ന​വീ​ക​രി​ച്ചി​ട്ടും മ​ത്സ്യ​വി​ൽ​പ്പ​ന പു​റ​ത്ത്
Wednesday, February 26, 2020 1:27 AM IST
ബോ​വി​ക്കാ​നം: മ​ത്സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ചെ​ർ​ക്ക​ള-​ജാ​ൽ​സൂ​ർ അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യ്ക്ക​രി​കി​ലെ ബോ​വി​ക്കാ​നം ടൗ​ണി​ലാ​ണ് ന​വീ​ക​രി​ച്ച മ​ത്സ്യ​മാ​ർ​ക്ക​റ്റ് ഉ​ണ്ടാ​യി​ട്ടും മാ​ർ​ക്ക​റ്റി​ന് പു​റ​ത്തു മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ​യാ​ണ് 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ച്ച​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ മ​ര​ങ്ങ​ളും ഓ​ടു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ക​യും ത​റ​യി​ൽ ടൈ​ൽ​സ് പാ​കി​യും മ​ലി​ന​ജ​ലം സം​സ്ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​മാ​ണ് നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ന്ന​ത്.
മാ​ർ​ക്ക​റ്റി​ന് പു​റ​ത്ത് മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് കാ​ര​ണം ഇ​വി​ടെ നി​ന്നു​ള്ള മ​ലി​ന​ജ​ലം റോ​ഡ​രി​കി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്.