ക​ള്ളാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Wednesday, February 26, 2020 1:27 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​കു​തി വ​ർ​ധ​ന​വി​നെ​തി​രേ​യും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും "ത​ക​രു​ന്ന കേ​ര​ളം പി​ഴി​യു​ന്ന സ​ർ​ക്കാ​ർ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ക​ള്ളാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബി​ജെ​പി ജി​ല്ലാ
പ്ര​സി​ഡ​ന്‍റ് നാ​ളെ
ചു​മ​ത​ല ഏ​ൽ​ക്കും

കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട കെ. ​ശ്രീ​കാ​ന്ത് നാ​ളെ രാ​വി​ലെ പ​ത്തി​ന് ചു​മ​ത​ലയേ​ൽ​ക്കും. മു​നി​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും.

പു​സ്ത​ക​ങ്ങ​ള്‍
ഏ​റ്റു​വാ​ങ്ങി

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പു​സ്ത​ക സ​മാ​ഹ​ര​ണം നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ.​പി. രാ​ജ​ഗോ​പാ​ല്‍ 57 പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജു ജോ​ണി​ന് ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​ക്ഷ​ര​താ​സ​മി​തി അം​ഗം കെ.​വി. രാ​ഘ​വ​ന്‍, രാ​ഘ​വ​ന്‍ മാ​ണി​യാ​ട്ട്, സ​ഹ​ദേ​വ​ന്‍ മാ​ണി​യാ​ട്ട്, പ്രേ​ര​ക്മാ​രാ​യ എ. ​ചി​ത്ര, ഇ. ​സ​ജി​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് വാ​ട്ട​ർ ​ടാ​ങ്ക് ന​ൽ​കി

ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു ന​ല്‍​കു​ന്ന വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി. അ​നു പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി വി.​പി. മോ​ഹ​ന​ന്‍ സ്വ​ഗ​ത​വും എ​സ്ടി പ്ര​മോ​ട്ട​ര്‍ വി.​കെ. അ​ജ​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. 8.27 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 394 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം 500 ലി​റ്റ​റി​ന്‍റെ വാ​ട്ട​ര്‍ ടാ​ങ്ക് ന​ല്‍​കു​ന്ന​ത്.