പൊ​തു​ശ്മ​ശാ​നത്തിന്‍റെ ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു
Wednesday, February 26, 2020 1:29 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ലി​ക്ക​ട​വി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഇ​ഴ​യു​ന്നു. ശ്മ​ശാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം 75 ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ വ​ക​യി​രു​ത്തി​യ​ത്.

എ​ന്നാ​ല്‍ ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും പ്ര​വൃ​ത്തി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. പു​തി​യ ഷെ​ഡും ഗ്യാ​സ് ഫ​ർ​ണ​സും ഉ​ൾ​പ്പെ​ടെ​യാ​ണ് ന​വീ​ക​ര​ണം. എ​ന്നാ​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഗ്യാ​സ് ഫ​ർ​ണ​സ് ഇ​തു​വ​രെ സ്ഥാ​പി​ക്കാ​ത്ത​ത് അ​നു​ബ​ന്ധ നി​ർ​മാ​ണ​ത്തി​നും ത​ട​സ​മാ​യി മാ​റി.

ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​പ്പോ​ള്‍ ഇ​വി​ടെ ശ​വ​ദാ​ഹ​മ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ളും ന​ട​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി ഇ​ത്ര​യു​മാ​യി​ട്ടും പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പ്ര​വൃ​ത്തി വൈ​കാ​ൻ കാ​ര​ണം ക​രാ​റു​കാ​ർ:
വൈ​സ് പ്ര​സി​ഡ​ന്‍റ്

ഭീ​മ​ന​ടി: ശ്മ​ശാ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക്കി​ട​യി​ല്‍ ക​രാ​റു​കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കാ​ന്‍ വൈ​കു​ന്ന​തെ​ന്നും ഇ​പ്പോ​ള്‍ പ്ര​വൃ​ത്തി പു​രോ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ​ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു.