സ്വ​ദേ​ശി ശാ​സ്ത്ര​കോ​ൺ​ഗ്ര​സ് നാ​ളെമു​ത​ൽ
Wednesday, February 26, 2020 1:29 AM IST
കാ​സ​ർ​ഗോ​ഡ്: സ്വ​ദേ​ശി ശാ​സ്ത്ര​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​ർ റി​സ​ർ​ച്ചി​ന്‍റെ​യും കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ മു​ത​ൽ 29 വ​രെ കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ​യി​ൽ സ്വ​ദേ​ശി ശാ​സ്ത്ര കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കും. നാ​ളെ​രാ​വി​ലെ 10.30ന് ​കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ് (കു​ഫോ​സ്) വൈ​സ് ചാ​ൻ​സല​ർ പ്ര​ഫ. എ. ​രാ​മ​ച​ന്ദ്ര​ൻ, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ഭു​വ​നേ​ശ്വ​ർ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റി​ലെ പ്ര​ഫ. എ​സ്.​കെ. ജെ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സി​പി​സി​ആ​ർ​ഐ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​ജി.​എ​ൻ. ന​ന്പൂ​തി​രി നൊ​ബേ​ൽ ജേ​താ​വ് സി.​വി. രാ​മ​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കും ബം​ഗ​ളൂ​രു രാ​മ​ൻ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ്ര​ഫ. റെ​ജി ഫി​ലി​പ്പ് സി.​വി. രാ​മ​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.