കാ​ത്തി​രി​പ്പി​ന് വി​രാ​മം; കാ​ര്യ​ന് പ​ട്ട​യം
Thursday, February 27, 2020 1:23 AM IST
ബി​രി​ക്കു​ളം: പു​ലി​യ​ങ്കു​ള​ത്തെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്യ​നും കു​ടും​ബ​വും പ​ട്ട​യ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി.
വി​ല്ലേ​ജ് ഓ​ഫീ​സി​ലും താ​ലൂ​ക്കി​ലും ക​യ​റി​യി​റ​ങ്ങി മ​ടു​ത്ത കാ​ര്യ​നും കു​ടും​ബ​ത്തി​നും ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നു പ​ട്ട​യ​മാ​യി.
കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​യ​റ കോ​ള​നി ഊ​രു​കൂ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​ര്യ​ന്‍റെ കു​ടും​ബ​ത്തി​ന് 70 സെ​ന്‍റ് ഭൂ​മി​യു​ടെ പ​ട്ട​യം വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് വി.​കെ. പ്ര​കാ​ശ​ന​ട​ങ്ങി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടു വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കി.
15 സെ​ന്‍റ് ഭൂ​മി വീ​ട് നി​ര്‍​മാ​ണ​ത്തി​നും 55 സെ​ന്‍റ് ഭൂ​മി കൃ​ഷി ആ​വ​ശ്യ​ത്തി​നു​മാ​യാ​ണ് കാ​ര്യ​ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്.
2019 ഏ​പ്രി​ലി​ല്‍ പ​ര​പ്പ സ്‌​കൂ​ളി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ക്കാ​നാ​യി എ​ത്തി​യ ക​ള​ക്ട​റെ നേ​രി​ല്‍​ക്കണ്ടു കാ​ര്യ​നും കു​ടും​ബ​വും ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​റി​യി​ച്ചു.
ജ​നു​വ​രി 31ന് ​ന​ട​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ താ​ലൂ​ക്ക് അ​ദാ​ല​ത്തി​ലും കാ​ര്യ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ മ​റി​ക​ട​ന്നു ഭൂ​മി ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പ​റ​ഞ്ഞു.
കാ​ര്യ​ന്‍റെ ഭാ​ര്യ നേ​ര​ത്തെ ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ര​വീ​ന്ദ്ര​നും ര​മ്യാ കൃ​ഷ്ണ​നും മ​ക്ക​ളാ​ണ്. ര​മ്യ​യും കു​ടും​ബ​വും കാ​ര്യ​നോ​ടൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.