വിശന്നിരിക്കണ്ട; വിളിച്ചോളൂ ആഹാരമെത്തും
Friday, March 27, 2020 11:46 PM IST
കാ​സ​ർ​ഗോ​ഡ്: ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ലെ ഒ​ന്‍​പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലും തു​ട​ക്ക​മാ​യി. കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ലെ​യും ചെ​മ്മ​നാ​ട്, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ, അ​ജാ​നൂ​ര്‍, പി​ലി​ക്കോ​ട്, പ​ട​ന്ന, വ​ലി​യ​പ​റ​മ്പ, മം​ഗ​ല്‍​പ്പാ​ടി, ചെ​റു​വ​ത്തൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ ഭ​ക്ഷ​ണം പാ​കംചെ​യ്തു സ​ന്ന​ദ്ധപ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​ന വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി ഉ​ച്ചഭ​ക്ഷ​ണം എ​ത്തി​ച്ചു. ചോ​റ്, തോ​ര​ന്‍, ഒ​ഴി​ച്ചു ക​റി, അ​ച്ചാ​ര്‍ എ​ന്നീ വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ സ​മ്പൂ​ര്‍​ണ​മാ​യ സ​സ്യാ​ഹാ​ര​മാ​ണ് ന​ല്‍​കി​യ​ത്. ജി​ല്ല​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യും ഉ​ട​ന്‍ത​ന്നെ ഇ​വി​ടെ​നി​ന്ന് ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

പാ​കം​ചെ​യ്ത ആ​ഹാ​ര​മോ ഭ​ക്ഷ​ണ കി​റ്റോ ആ​വ​ശ്യ​മു​ള്ള​വ​ര്‍ ക​ള​ക്ട​റേ​റ്റി​ലെ 04994 255004 എ​ന്ന ന​മ്പ​റി​ലേ​ക്ക് ത​ലേ​ദി​വ​സം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്കു​ള്ളി​ല്‍ അ​റി​യി​ക്ക​ണം. കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യ വാ​ര്‍​ഡ് മെ​മ്പ​റെ അ​റി​യി​ക്കും. വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​പേ​ക്ഷ​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പുവ​രു​ത്തി ആ​വ​ശ്യ​മാ​യ അ​രി, പ​ല​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ അ​ള​വ് ജി​ല്ലാ സ​പ്ലൈ​കോ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റും. അ​ന്നേ​ദി​വ​സം രാ​ത്രി 12ന് ​മു​ന്‍​പ് ത​ന്നെ വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലോ മു​നി​സി​പ്പ​ല്‍/ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലോ ഉ​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എ​ത്തി​ക്കും.
വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലോ പ​ഞ്ചാ​യ​ത്ത് / മു​നി​സി​പ്പാ​ലി​റ്റി അ​ടി​സ്ഥാ​ന​ത്തി​ലോ സ്ഥാ​പി​ക്ക​പ്പെ​ട്ട ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ല്‍ ഡി​എം​ഒ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള കു​ടും​ബ​ശ്രീ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ഹാ​രം ത​യാ​റാ​ക്കി ബ​ട്ട​ര്‍ പേ​പ്പ​ര്‍, ന്യൂ​സ് പേ​പ്പ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു പാ​ര്‍​സ​ല്‍ ത​യാ​റാ​ക്കി പാ​സ് ല​ഭ്യ​മാ​യ വോ​ള​ണ്ടി​യ​ര്‍​മാ​രെ ഏ​ല്‍​പ്പി​ക്കും. വ​ള​ണ്ടി​യ​ര്‍​മാ​ര്‍ അ​പേ​ക്ഷ​ക​ന് ഭ​ക്ഷ​ണം ന​ല്‍​കി​യ ശേ​ഷം മ​ട​ങ്ങും.
ജില്ലാ ക​ള​ക്ട​റു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് എ​ല്ലാദി​വ​സ​വും വൈ​കു​ന്നേ​രം അ​പേ​ക്ഷ​ക​ന്‍റെ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചു ഭ​ക്ഷ​ണം ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ഇ​തു​കൂ​ടാ​തെ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള മു​ഴു​വ​ന്‍ പേ​ര്‍​ക്കും അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ 20 രൂ​പ​യ്ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ൺ വ​ഴി ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കും ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ഫീ​സു​ക​ളി​ലും മ​റ്റും അ​ധി​ക ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും.
പ​യ്യാ​വൂ​ര്‍: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കു​ടും​ബ​ശ്രീ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നുമു​ത​ല്‍ പ​യ്യാ​വൂ​ര്‍ എ​ന്‍​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നുവ​ന്ന 85 ആ​ളു​ക​ളും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 245 ആ​ളു​ക​ളും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വേ​ണ്ടി ഒ​രു ക്യാ​മ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രസ​ഹാ​യ​മാ​യി ഭ​ക്ഷ​ണ​ക്കി​റ്റും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ച​താ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.