പോ​ലീ​സി​ന് മാ​സ്‌​ക് വി​ത​ര​ണം ചെ​യ്ത് മ​ട​ങ്ങി​യസ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​നും പോ​ലീ​സ് മ​ര്‍​ദനം
Sunday, March 29, 2020 11:55 PM IST
കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സു​കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി മാ​സ്‌​ക് വി​ത​ര​ണം ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജ​ന​കീ​യ ജാ​ഗ്ര​താ​സ​മി​തി വ​ള​ണ്ടി​യ​ര്‍​ക്കും പോ​ലീ​സി​ന്‍റെ മ​ര്‍​ദ​നം. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നും ര​ക്ത​ദാ​ന​സേ​ന​യു​ടെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഉ​ദു​മ ബേ​വൂ​രി സ്വ​ദേ​ശി അ​മോ​ഷി(29)​നാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഉ​ദു​മ​യി​ല്‍ വ​ച്ച് ലാ​ത്തി​യ​ടി​യേ​റ്റ​ത്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന പാ​സും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളും കാ​ണി​ച്ചി​ട്ടു​പോ​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് അ​മോ​ഷ് പ​റ​യു​ന്നു.
കാ​സ​ര്‍​ഗോ​ഡ് വ​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് മാ​സ്‌​കു​ക​ള്‍ കൈ​മാ​റി​യ​തി​നു ശേ​ഷം നാ​ട്ടു​കാ​രാ​യ ചി​ല​ര്‍​ക്കു​വേ​ണ്ടി അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍ വാ​ങ്ങി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മോ​ഷ് പ​റ​ഞ്ഞു. മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ത്തു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് പോ​ലീ​സു​കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ലാ​ത്തി കൊ​ണ്ടു പ​ല​വ​ട്ടം അ​ടി​ച്ച​ത്. മു​തു​ക​ത്തും കൈ​ക​ളി​ലും അ​ടി​യു​ടെ പാ​ടു​ക​ളു​ണ്ട്.
ഒ​രു സി​ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും അ​മോ​ഷ് പ​റ​യു​ന്നു.
കൊ​റോ​ണ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് വ​ള​ണ്ടി​യ​റും സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലെ അം​ഗ​വു​മെ​ന്ന നി​ല​യി​ല്‍ പ​ല യാ​ത്ര​ക​ളും ന​ട​ത്തേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കാ​ന്‍ അ​മ്പ​ല​ത്ത​റ​യി​ലും പോ​യി​രു​ന്നു. ‌
യാ​ത്രാ​വ​ഴി​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ച്ച് പോ​ലീ​സു​കാ​ര്‍ ത​ട​ഞ്ഞി​രു​ന്നെ​ങ്കി​ലും പാ​സ് കാ​ണി​ച്ച​പ്പോ​ള്‍ അ​വ​രെ​ല്ലാം മാ​ന്യ​മാ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​ത്. സം​ഭ​വം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​മോ​ഷ് പ​റ​ഞ്ഞു.