ലോ​ക്ക് ഡൗ​ണി​ന്‍റെ മ​ടു​പ്പ് ഇ​ല്ലാ​താ​ക്കാ​ന്‍ മ​ത്സ​ര​ങ്ങ​ളു​മാ​യി കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ്
Sunday, March 29, 2020 11:55 PM IST
കൂ​ത്തു​പ​റ​മ്പ്: ലോ​ക്ക് ഡൗ​ണി​ല്‍ വീ​ട്ടി​ലി​രു​ന്ന് ബോ​റ​ടി​ക്കു​ന്ന​വ​ർ​ക്ക് മ​ത്‌​സ​ര​ങ്ങ​ളു​മാ​യി കൂ​ത്തു​പ​റ​മ്പ് ജ​ന​മൈ​ത്രി പോ​ലീ​സ്. ഊ​ര്‍​പ്പ​ള്ളി​യി​ലെ സേ​വ് ഊ​ര്‍​പ്പ​ള്ളി പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ചേ​ര്‍​ന്നാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കു​ട്ടി​ക​ള്‍ വീ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​നും മു​തി​ര്‍​ന്ന​വ​രു​ടെ വി​ര​സ​ത അ​ക​റ്റാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്‍​പി, യു​പി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​ഥാ​ര​ച​ന, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​വി​താ​ര​ച​ന, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​നു​ഭ​വ​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ല്‍ എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​തി​ര്‍​ന്ന​വ​ര്‍​ക്കാ​യും മ​ത്സ​ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പൊ​തു​വി​ഭാ​ഗ​ത്തി​നാ​യി വീ​ട്ടു​പ​റ​മ്പി​ല്‍ കൃ​ഷി​ചെ​യ്യ​ല്‍ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് എ​സ്‌​ഐ പി.​ബി​ജു പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സൃ​ഷ്ടി​ക​ള്‍ വി​ലാ​സ​മെ​ഴു​തി കൂ​ത്തു​പ​റ​മ്പ് ജ​ന​മൈ​ത്രി പോ​ലീ​സി​നെ​യോ സേ​വ് ഊ​ര്‍​പ്പ​ള്ളി ഭാ​ര​വാ​ഹി​ക​ള​യോ എ​ല്‍​പ്പി​ക്കാം. പൊ​തു​വി​ഭാ​ഗം മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍ ‌9074232422, 9446774064,9747393200, 9605559636 ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.