ജ​ന​ങ്ങ​ൾ​ക്കു​നേ​രേ ബ​ല​പ്ര​യോ​ഗം പാ​ടി​ല്ല: മ​നു​ഷ്യാ​വ​കാ​ശ​ക്കൂ​ട്ടാ​യ്മ
Sunday, March 29, 2020 11:56 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ് -19 വൈ​റ​സ് രോ​ഗ​പ്പ​ക​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന​തി​നൊ​പ്പം രോ​ഗ​ശു​ശ്രൂ​ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ പൊ​തു ആ​രോ​ഗ്യ സം​വി​ധാ​നം വി​പു​ല​വും സു​സ​ജ്ജ​വു​മാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ൺ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ൾ​ക്കു​നേ​രേ ബ​ല​പ്ര​യോ​ഗം പാ​ടി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​ക്കൂ​ട്ടാ​യ്മ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ർ​ജ് പ്ര​സ്താ​വ​ന‍​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​റോ​ണ രോ​ഗ​ത്തി​ന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ പ​ക​ർ​ച്ച മാ​ര​ക​മാ​വു​ന്ന​തി​ന് കാ​ര​ണം പ​ല​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​ർ പോ​ലു​ള്ള ജീ​വ​ൻ ര​ക്ഷാ സാ​മ​ഗ്രി​ക​ളു​ടെ അ​പ​ര്യാ​പ്ത​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വ​ന്തം പ​ദ്ധ​തി വ്യ​ക്ത​മാ​ക്ക​ണമെന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.