ദേ​ശീ​യ പാ​ത​യോ​ര​ത്തെ ഉ​ത്ത​രേ​ന്ത്യ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് പോ​ലീ​സി​ന്‍റെ കൈ​ത്താ​ങ്ങ്
Sunday, March 29, 2020 11:56 PM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍-​ത​ല​ശേ​രി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ലാ​സ്റ്റ​ര്‍ ഓ​ഫ് പാ​രീ​സ് പ്ര​തി​മ​ക​ള്‍ നി​ര്‍​മി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് പോ​ലീ​സി​ന്‍റെ കൈ​ത്താ​ങ്ങ്. സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പി​ആ​ര്‍​ഒ എ​സ്‌​ഐ സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ്‌​ഐ ഷാ​ജി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ലി​നീ​ഷ് എ​ന്നി​വ​ര്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി.
ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ നി​ര്‍​മി​ച്ചു​വ​ച്ച പ്ര​തി​മ​ക​ള്‍ വാ​ങ്ങാ​ന്‍ ആ​രു​മെ​ത്താ​ത്ത​തി​നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ച്ചെ​ല​വി​നു​ള്ള പ​ണം​പോ​ലും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​ര​ന്നി​ല്ല. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും എ​ത്തി​ച്ചു​ന​ല്‍​കു​ക​യാ​യി​രു​ന്നു.