കാസർഗോട്ട് കോ​വി​ഡ് ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്പോ​ഴും ന​ഴ്സു​മാ​രി​ല്ല
Wednesday, April 1, 2020 12:36 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ ഏ​റ്റ​വു​മ​ധി​കം പ​ട​ര്‍​ന്നുപി​ടി​ക്കു​ന്ന കാ​സ​ര്‍​ഗോ​ട്ട് സ്ഥി​രം ന​ഴ്‌​സു​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ശ​ക്തി​യേ​റു​ന്നു.

ഒ​ന്ന​ര വ​ര്‍​ഷം മു​ന്പ് പി​എ​സ‌്സി പു​റ​ത്തി​റ​ക്കി​യ ന​ഴ്‌​സു​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​തി​ല്‍ നി​ന്ന് കേ​വ​ലം 27 പേ​ര്‍​ക്ക് മാ​ത്ര​മേ നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ള്ളൂ.

സം​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ല്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 43 സ്റ്റാ​ഫ് നഴ്‌​സ് ഗ്രേ​ഡ് വ​ണ്‍ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 109 കൊ​റോ​ണ വൈ​റ​സ് പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തു​കൂ​ടാ​തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത് കൂ​ടു​വാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യു​ണ്ട്.

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ ഡ്യൂ​ട്ടി എ​ടു​ക്കു​ന്ന ന​ഴ്സു​മാ​ര്‍ 14 ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ സേ​വ​ന​ത്തി​നു​ശേ​ഷം ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന് ന​ഴ്സു​മാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​ധി​ക ജോ​ലി​ഭാ​രം കാ​ര​ണം പ​ല​രും ഏ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. എ​ന്നാ​ലും നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു പ​രാ​തി പോ​ലും ഉ​ന്ന​യി​ക്കാ​തെ സേ​വ​ന​സ​ന്ന​ദ്ധ​രാ​കു​ക​യാ​ണ് നി​ല​വി​ലു​ള്ള​വ​ര്‍. ഏ​റെ സ്റ്റാ​ഫി​നെ ആ​വ​ശ്യ​മു​ള്ള അ​ടി​യ​ന്ത​രസാ​ഹ​ച​ര്യ​ത്തി​ല്‍ താ​ത്കാ​ലി​ക ന​ഴ്‌​സു​മാ​രെ വ​ച്ചാ​ണ് ജി​ല്ല​യു​ടെ ആ​രോ​ഗ്യ​രം​ഗം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ട്ട് അ​ട​ക്കം പി​എ​സ്‌​സി ലി​സ്റ്റി​ല്‍ നി​ന്ന് ന​ഴ്‌​സു​മാ​രെ നി​യ​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തും ന​ട​പ്പാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​ച്ചു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും നി​യ​മ​നം ന​ട​ന്നു​ക​ഴി​ഞ്ഞു. കാ​സ​ര്‍​ഗോ​ഡി​ന്‍റെ കാ​ര്യ​ത്തി​ല്‍ നി​യ​മ​ന ന​ട​പ​ടി ഇ​ഴ​ഞ്ഞുനീ​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ഴു​ള്ള നേ​ഴ്‌​സ് ഗ്രേ​ഡ് വ​ണ്ണി​ന്‍റെ​യും നഴ്‌​സ് ഗ്രേ​ഡ് ടു​വി​ന്‍റെ​യും റേ​ഷ്യോ ക​ണ​ക്കാ​ക്കാ​തെ എ​ത്ര​യുംപെ​ട്ടെ​ന്നു സ്റ്റാ​ഫ് ന​ഴ്‌​സു​മാ​രെ പി​എ​സ്‌​സി ലി​സ്റ്റി​ല്‍ നി​ന്ന് എ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ് ക​ള​ക്‌​ട​ര്‍ പു​റ​പ്പെ​ടു​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ന്‍ ഏ​റെ സ​ഹാ​യ​ക​മാ​കും.

സ്റ്റാ​ഫ് ന​ഴ്‌​സു​മാ​രു​ടെ നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ഇ​നി കേ​വ​ലം 18 മാ​സം കൂ​ടി​യേ​യു​ള്ളു. കൊ​റോ​ണ അ​ട​ക്കം പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​ന്ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ലി​സ്റ്റി​ല്‍ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ആ​വ​ശ്യം.