കാസർഗോഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഡ​യാ​ലി​സി​സ് സം​വി​ധാ​ന​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, April 2, 2020 12:16 AM IST
കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ദു​രി​ത​ത്തി​ലാ​യ വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഡ​യാ​ലി​സി​സ് സം​വി​ധാ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​റി​ലും ചെ​റു​വ​ത്തൂ​ര്‍ റൈ​റ്റ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലു​മാ​ണ് ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹെ​പ്പ​റ്റൈ​റ്റി​സ് പോ​സി​റ്റീ​വാ​യ കേ​സു​ക​ള്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ അ​റി​യി​ച്ചു. മം​ഗ​ളൂ​രു​വി​ല്‍ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന രോ​ഗി​ക​ള്‍​ക്ക് മ​രു​ന്ന് ല​ഭി​ക്കാ​ത്ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് മ​രു​ന്നു​ക​ള്‍ ശേ​ഖ​രി​ച്ചു ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ മൂ​ന്ന് ഡെ​ലി​വ​റി പോ​യി​ന്‍റു​ക​ളി​ല്‍ എ​ത്തി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി മം​ഗ​ളൂ​രു​വി​ല്‍ ചെ​ന്ന് കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കും. ആ​വ​ശ്യ​ക്കാ​ര്‍ ഡോ​ക്ട​റു​ടെ കു​റി​പ്പ് സ​ഹി​തം 7022605026, 9447287098 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട് മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം.