ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഡ​യാ​ലി​സി​സ് സം​വി​ധാ​ന​ത്തി​നാ​യി ര​ണ്ട് മെ​ഷീ​നു​ക​ള്‍ കൂ​ടി
Friday, April 3, 2020 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: ഡ​യാ​ലി​സി​സി​നാ​യി മം​ഗ​ളൂ​രു​വി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ വൃ​ക്ക​രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​ക്കി​യ ഡ​യാ​ലി​സി​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് ര​ണ്ട് മെ​ഷീ​നു​ക​ള്‍ കൂ​ടി എ​ത്തി. വ​ട​ക​ര ത​ണ​ല്‍ ചാ​രി​റ്റി സെ​ന്‍റ​റാ​ണ് താ​ത്കാ​ലി​ക​മാ​യി ര​ണ്ട് മെ​ഷീ​നു​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്.
ഇ​വ മാ​ഹി​യി​ല്‍ വ​ച്ച് ത​ണ​ല്‍ ചാ​രി​റ്റി സെ​ന്‍റ​ര്‍ സെ​ക്ര​ട്ട​റി വ​ട​ക​ര അ​ബ്ദു​ല്‍ നാ​സ​റി​ല്‍ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ഏ​റ്റു​വാ​ങ്ങി. ത​ള​ങ്ക​ര മാ​ലി​ക് ദീ​നാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കും ഈ ​മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
നേ​ര​ത്തെ യേ​ന​പ്പോ​യ ഗ്രൂ​പ്പ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തു കാ​സ​ര്‍​കോ​ട് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ച്ച അഞ്ച് മെ​ഷീ​നു​ക​ളി​ലും തൃ​ക്ക​രി​പ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​റി​ലും ചെ​റു​വ​ത്തൂ​ര്‍ റൈ​റ്റ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ​യാ​ലി​സി​സ് സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.