ജാ​ഗ്ര​ത​യു​ടെ ക​വാ​ട​മാ​യി കാ​ലി​ക്ക​ട​വ്
Friday, April 3, 2020 11:43 PM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ജാ​ഗ്ര​ത​യു​ടെ ക​വാ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക​ണ്ണൂ​ര്‍- കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കാ​ലി​ക്ക​ട​വ്.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​രം​ഭി​ച്ച ജാ​ഗ്ര​താ​ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണി​വി​ടെ. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​രം​ഭി​ച്ച ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് കാ​ലി​ക്ക​ട​വ് അ​തി​ര്‍​ത്തി​യി​ലേ​ക്കു മാ​റ്റി​യ​ത്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ സ​ഹാ​യി​ക്കാ​ന്‍ പോ​ലീ​സും സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​മെ​ത്തി. ഇ​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യി​ലെ കാ​ലി​ക്ക​ട​വ് 24 മ​ണി​ക്കൂ​റും ഉ​ണ​ര്‍​ന്നി​രി​ക്കു​ന്ന ജാ​ഗ്ര​ത​യു​ടെ ക​വാ​ട​മാ​യി മാ​റി​യ​ത്. അ​നാ​വ​ശ്യ​യാ​ത്ര​യ്ക്ക് ത​ട​യി​ടു​ന്ന​തോ​ടൊ​പ്പം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച് ഇ​വ​രു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ളും മേ​ല്‍​വി​ലാ​സ​വും ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സം​ശ​യം തോ​ന്നു​ന്ന​വ​ര്‍​ക്ക് വൈ​ദ്യ​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ന്നു. സ​മീ​പ​ത്തു​ത​ന്നെ​യൊ​രു​ക്കി​യ സം​വി​ധാ​ന​ത്തി​ല്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി കൈ​ക​ള്‍ ക​ഴു​കി​ച്ച​ശേ​ഷ​മാ​ണ് ഇ​വ​രെ ക​ട​ത്തി​വി​ടു​ന്ന​ത്.