കോ​വി​ഡ് -19: സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക ക​ര്‍​മ​സേ​ന
Friday, April 3, 2020 11:43 PM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ പ്രൈ​മ​റി കോ​ണ്‍​ടാ​ക്‌​ടു​ക​ളെ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്സി​ന് രൂ​പം​ന​ൽ​കി. ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​മാ​ണ് ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ച​ത്. പ​ത്തു ഡോ​ക്ട​ര്‍​മാ​ര്‍, 15 എം​ബി​ബി​എ​സ്-​ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട​താ​യി​രി​ക്കും ക​ര്‍​മ​സേ​ന.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി നാ​ട്ടി​ലെ​ത്തി​യ​വ​രി​ല്‍ പി​ന്നീ​ട് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ടു സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മു​ഴു​വ​ന്‍ പേ​രെ​യും ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. ടാ​സ്‌​ക് ഫോ​ഴ്സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി കാ​ര്യാ​ല​യ​ത്തി​ല്‍ പ്ര​ത്യേ​ക കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് സ​ബ് ക​ള​ക്‌​ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ന്‍​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്രൈ​മ​റി കോ​ണ്‍​ടാ​ക‌്‌​ടു​ക​ളെ ക​ണ്ടെ​ത്തു​ക.
നി​സാ​മു​ദ്ദീ​നി​ല്‍​നി​ന്നെ​ത്തി​യ പ​ത്തു​പേ​രെ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ പ്ര​ത്യേ​ക കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യി ഡി​എം​ഒ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. സ്ര​വ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സം​വി​ധാ​നം ജി​ല്ല​യി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്ന​താ​യും ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള തു​ക സ്വീ​ക​രി​ക്കാ​നും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യ​വി​ത​ര​ണ​ത്തി​നും മ​റ്റും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ലോ​ക്ക് ഡൗ​ണി​ന്‍റെ താ​ത്പ​ര്യ​ത്തി​നെ​തി​രാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ഗം സ്വീ​ക​രി​ക്ക​ണം.