എ​ടി​എം കൗ​ണ്ട​ര്‍ കു​ത്തി​പ്പൊ​ളി​ച്ചനി​ല​യി​ല്‍; അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത് മാ​ന​സി​ക​രോ​ഗി​യെ
Wednesday, May 20, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: സീ​താം​ഗോ​ളി​യി​ല്‍ എ​ടി​എം കൗ​ണ്ട​ര്‍ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക പ​ട​ര്‍​ത്തി. കു​മ്പ​ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി അ​ല​ഞ്ഞു​ന​ട​ക്കു​ന്ന മ​നോ​നി​ല തെ​റ്റി​യ ഒ​രാ​ളാ​ണ് കൗ​ണ്ട​ര്‍ കു​ത്തി​പ്പൊ​ളി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. സീ​താം​ഗോ​ളി -പെ​ര്‍​ള റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​നാ​ണ് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യ​ത്.