ക​ള്ളാ​റി​ല്‍ കു​ടും​ബ​ശ്രീ വാ​യ്പാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, May 22, 2020 1:26 AM IST
രാ​ജ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച കു​ടും​ബ​ശ്രീ വാ​യ്പാ​പ​ദ്ധ​തി​യു​ടെ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. ഒ​ന്നാം വാ​ര്‍​ഡി​ലെ അ​ഞ്ജ​ലി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കു ചെ​ക്ക് കൈ​മാ​റി​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്ക് മാ​ല​ക്ക​ല്ല് ശാ​ഖാ മാ​നേ​ജ​ര്‍ ബെ​ന്നി, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​മോ​ഹി​നി സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​എം. സൈ​മ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.