പ​യ്യ​ന്നൂ​രി​ലും സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം
Tuesday, May 26, 2020 12:38 AM IST
പ​യ്യ​ന്നൂ​ര്‍: ഹോ​ട്ട്‌ സ്‌​പോ​ട്ടാ​യ പ​യ്യ​ന്നൂ​രി​ല്‍ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ക്കി ചു​രു​ക്കി. പാ​ഴ്സ​ലു​ക​ള്‍ ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ​യാ​യും ചു​രു​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ത​ത്കാ​ലം ഇ​ത്ത​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം തു​ട​രാ​നാ​ണു നി​ര്‍​ദേ​ശം. നി​ര്‍​ദേ​ശം ലം​ഘി​ച്ച് ആ​ളു​ക​ള്‍ കൂ​ടു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദു​ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​പ​രി​ധി​യി​ലെ 252 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 34 പേ​ര്‍ വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ​വ​രും മ​റ്റു​ള്ള​വ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രു​മാ​ണ്.