കോ​വി​ഡ് മൂ​ന്നാം​ഘ​ട്ടം: കാസർഗോട്ടെ രോഗികൾ ഭൂ​രി​ഭാ​ഗ​വും മും​ബൈ​യി​ൽനി​ന്ന് എ​ത്തി​യ​വ​ര്‍
Thursday, May 28, 2020 12:58 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ 21 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും രോ​ഗി​ക​ള്‍. ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ മാ​ത്രം 63 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 14 പേ​ര്‍ രോ​ഗ​വി​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ പ​കു​തി​യി​ല്‍ അ​ധി​ക​വും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് എ​ത്തി​യ​വ​രാ​ണ്(44 പേ​ര്‍) .മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലാ​ണ് (18പേ​ര്‍). പൈ​വ​ളി​ഗെ-10, മം​ഗ​ല്‍​പാ​ടി-​ആ​റ്, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ -അ​ഞ്ച്,വൊ​ര്‍​ക്കാ​ടി-​മൂ​ന്ന്, കോ​ടോം-​ബേ​ളൂ​ര്‍, മ​ധൂ​ര്‍, മീ​ഞ്ച, ചെ​മ്മ​നാ​ട്, ഉ​ദു​മ-​ര​ണ്ടു​വീ​തം, മ​ടി​ക്കൈ, ക​ള്ളാ​ര്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, അ​ജാ​നൂ​ര്‍, പൂ​ല്ലൂ​ര്‍-​പെ​രി​യ, തൃ​ക്ക​രി​പ്പൂ​ര്‍, ചെ​ങ്ക​ള, മു​ളി​യാ​ര്‍, പു​ത്തി​ഗെ, കും​ബ​ഡാ​ജെ, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ളി​ലാ​യി ഒ​ന്നും വീ​തം പേ​ര്‍​ക്കു​മാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ 178 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത്- 39 പേ​ര്‍. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ-34, ചെ​ങ്ക​ള-25, മൊ​ഗ്രാ​ല്‍​-പൂ​ത്തൂ​ര്‍- 15, ഉ​ദു​മ-14, മ​ധൂ​ര്‍-13, മു​ളി​യാ​ര്‍- എ​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ-​ഏ​ഴ്, പ​ള്ളി​ക്ക​ര -ആ​റ്, കു​മ്പ​ള, അ​ജാ​നൂ​ര്‍- നാ​ല് വീ​തം, ബ​ദി​യ​ഡു​ക്ക-​മൂ​ന്ന്, പു​ല്ലൂ​ര്‍-​പെ​രി​യ-​ര​ണ്ട്, പൈ​വ​ളി​ഗൈ, പ​ട​ന്ന, മം​ഗ​ല്‍​പാ​ടി, മീ​ഞ്ച-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​ദ്യ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്.