പ്ലാ​വി​ൽ നി​ന്നു​ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വിനു രോ​ഗ​മു​ക്ത​ി
Thursday, May 28, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ലാ​വി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത കോ​ടോം-​ബേ​ളൂ​ർ സ്വ​ദേ​ശി​യാ​യ 43കാ​ര​ൻ രോ​ഗ​മു​ക്ത​നാ​യി.
യു​വാ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള 18 പേ​രു​ടെ​യും പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.
ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കൈ​യും കാ​ലും ത​ള​ർ​ന്ന നി​ല​യി​ൽ പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ നാ​ളെ ന​ട​ത്തും. പ​രി​യാ​ര​ത്ത് ത​ന്നെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​മ്പ​ള സ്വ​ദേ​ശി​യാ​യ 56 വ​യ​സു​ള്ള ആ​ള്‍​ക്കും ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യി.