ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ട​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം
Friday, May 29, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന കോ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​വി​ട​ങ്ങ​ളി​ലെ ആ​ളു​ക​ള്‍ ആ​വ​ശ്യ​മി​ല്ലാ​തെ റോ​ഡി​ല്‍ ഇ​റ​ങ്ങു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ഈ ​മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വാ​ര്‍​ഡ്ത​ല ജാ​ഗ്ര​ത സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കും.
ജി​ല്ല​യി​ലെ ജ​യി​ലു​ക​ളി​ല്‍ പു​തു​താ​യി പ്ര​വേ​ശി​പ്പി​ക്കു​ന്ന ത​ട​വു​കാ​ര്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ര്‍​ന്ന് പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​തു വ​രെ മൂ​ന്നു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ പാ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി തൊ​ട്ട​ടു​ത്തു​ള്ള എ​ല്‍​പി സ്‌​കൂ​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ഹൊ​സ്ദു​ര്‍​ഗ് ത​ഹ​സി​ല്‍​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
കോ​വി​ഡ് പ്ര​തി​രോ​ധ-​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ ത​യാ​റാ​ക്കും. ഇ​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ജി​യു​പി സ്‌​കൂ​ളി​ന്‍റെ മ​തി​ല്‍ ല​ഭ്യ​മാ​ക്കും. ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മാ​സ്‌​ക്, ഗ്ലൗ​സ് എ​ന്നി​വ ന​ല്കു​ന്ന​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്കി. ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ ഡ്രൈ​വ​റു​ടെ സീ​റ്റി​ന് പി​ന്‍​ഭാ​ഗ​ത്ത് സ്‌​ക്രീ​ന്‍ ഷീ​ല്‍​ഡ് ഘ​ടി​പ്പി​ക്കു​ന്ന​തി​ന് യോ​ഗം അ​നു​മ​തി ന​ല്‍​കി. അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ഓ​ടു​ന്ന ഓ​ട്ടോ​ക​ളി​ല്‍ ഇ​വ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളാ​യ ത​ല​പ്പാ​ടി​യി​ലും കാ​ലി​ക്ക​ട​വി​ലും ഓ​ട്ടോ​റി​ക്ഷാ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ഡി​എം​ഒ ഡോ.​എ.​വി രാം​ദാ​സ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​എ.​ടി മ​നോ​ജ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി രാ​മ​ന്‍, ഡി​എം ഒ(​ഹോ​മി​യോ) ഡോ. ​കെ. രാ​മ​സു​ബ്ര​മ​ണ്യം, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സു​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​നി പോ​ലീ​സ്
വോ​ള​ണ്ടി​യ​ര്‍​മാ​രും

കാ​സ​ര്‍​ഗോ​ഡ്: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍ സം​വി​ധാ​നം ജി​ല്ല​യി​ലും ന​ട​പ്പാ​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ഇ​തി​ലേ​ക്ക് 1276 പേ​ര്‍ അ​ട​ങ്ങു​ന്ന ലി​സ്റ്റ് യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് ന​ല്‍​കി.
ഈ ​ലി​സ്റ്റി​ല്‍ നി​ന്ന് പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍ നി​യ​മ​നം ന​ട​ത്തി അ​വ​ര്‍​ക്കു ബാ​ഡ്ജ് ന​ല്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.