പ്ര​വാ​സി​ക​ളെ ക​ണ്ണീ​ര്‍ കു​ടി​പ്പി​ക്കു​ന്ന​തി​ല്‍​നി​ന്ന് ക​ള​ക്ട​ര്‍ പി​ന്തി​രി​യ​ണം: എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്
Friday, May 29, 2020 11:55 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് ത​ന​താ​യ സം​ഭാ​വ​ന​ക​ള്‍ ന​ൽ​കി​യ പ്ര​വാ​സി​ക​ളെ ക​ണ്ണീ​ര്‍ കു​ടി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വി​മാ​ന​മി​റ​ങ്ങു​ന്ന നി​മി​ഷം മു​ത​ല്‍ കൊ​ടി​യ ദു​രി​ത​മാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​ര്‍​ക്ക് പേ​റേ​ണ്ടി​വ​രു​ന്ന​ത്.
കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ബ​സു​ക​ളി​ല്‍ പ്ര​വാ​സി​ക​ളെ കു​ത്തി​ക്ക​യ​റ്റു​ക​യാ​ണ്. ജി​ല്ല​യി​ലെ​ത്തു​ന്ന​തു​വ​രെ കു​ടി​ക്കാ​ന്‍ വെ​ള്ളം പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ജി​ല്ല​യി​ലെ​ത്തി​യാ​ല്‍ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ലോ​ഡ്ജു​ക​ളി​ലെ ഉ​പ​യോ​ഗി​ക്കാ​ന്‍ കൊ​ള്ളാ​ത്ത മു​റി​ക​ളി​ലാ​ണ് അ​വ​രെ ത​ള്ളു​ന്ന​ത്. ഒ​രാ​ള്‍​ക്ക് ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​ന് 60 രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. കാ​രാ​ഗൃ​ഹ​മാ​ണ് ഇ​തി​നേ​ക്കാ​ള്‍ ഭേ​ദ​മെ​ന്നാ​ണ് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. എ​ല്ലാം ന​ഷ്ട​പ്പെ​ട്ടു വെ​റും​കൈ​യോ​ടെ തി​രി​ച്ചു​വ​രു​ന്ന​വ​രോ​ട് പ​ണ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം മു​റി​യും ഭ​ക്ഷ​ണ​വും ത​രാ​മെ​ന്നു പ​റ​യു​ന്ന​ത് ക്രൂ​ര​മാ​യ നി​ല​പാ​ടാ​ണ്.
പ്ര​വാ​സി​ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ വീ​ടു​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ന്നെ സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ന്‍ ഒ​രു​ക്കി​യാ​ല്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ നി​ന്നെ​ങ്കി​ലും ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് എം​പി​യും യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​ള​ക്ട​ര്‍​ക്ക് ക​ത്തു ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും താ​ന്‍ പ​റ​യു​ന്ന​ത് കേ​ട്ടു പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മ​തി​യെ​ന്ന ധി​ക്കാ​ര​മാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും എം​എ​ല്‍​എ ആ​രോ​പി​ച്ചു.