മലയോരത്ത് പൊതുസ്ഥലങ്ങളിൽ ശു​ചീ​ക​ര​ണ​യ​ജ്ഞം നടത്തി
Monday, June 1, 2020 12:32 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്ത് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു. താ​ലൂ​ക്ക് ഓ​ഫീ​സ്, വി​വി​ധ വി​ല്ലേ​ജ്-​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ള്‍, സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണം ന​ട​ന്നു. വി​വി​ധ രാ​ഷ​ട്രി​യ പാ​ര്‍​ട്ടി​ക​ളും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് പെ​രി​യ​ങ്ങാ​നം യൂ​ണി​റ്റി​ന്‍റെ​യും സേ​വാ​ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ്രി​യ​ദ​ര്‍​ശി​നി കൂ​ട്ടാ​യ്​മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​യ​ങ്ങാ​നം ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി വ​ര്‍​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​ളാ​ല്‍ ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ടു​മേ​നി ടൗ​ണി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി.