ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ള്‍ തു​റ​ക്കാ​ത്ത​തി​നെ​തി​രേ നാ​ളെ മു​ത​ല്‍ പൂ​ടം​ക​ല്ലി​ല്‍ സ​ത്യ​ഗ്ര​ഹം
Monday, June 1, 2020 12:32 AM IST
രാ​ജ​പു​രം: മാ​ര​കരോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സ​മ​യ​ത്തും മു​ട്ടാ​പ്പോ​ക്ക് ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു പൂ​ടം​ക​ല്ലി​ലേ​യും പാ​ണ​ത്തൂ​രി​ലേ​യും ആ​ശു​പ്ര​തി കെ​ട്ടി​ട​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ബ​ളാ​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ നാ​ളെ​രാ​വി​ലെ 10 മു​ത​ല്‍ പൂ​ടം​ക​ല്ലി​ല്‍ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തും.
പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ്ര​തി​യി​ല്‍ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക, പൂ​ടം​ക​ല്ല്-​പാ​ണ​ത്തൂ​ര്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി കി​ഫ്ബി പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കു​ക, റ​വ​ന്യൂ മ​ന്ത്രി മ​ണ്ഡ​ല​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, വെ​ള്ള​രി​ക്കു​ണ്ട് പി​എ​ച്ച്‌​സി​യെ സി​എ​ച്ച്‌​സി ആ​യി ഉ​യ​ര്‍​ത്തു​ക, ക​ള്ളാ​ര്‍ കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ പി.​ജി. ദേ​വ്, ഹ​രീ​ഷ് പി. ​നാ​യ​ര്‍, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, എം.​കെ. മാ​ധ​വ​ന്‍ നാ​യ​ര്‍, വി. ​മാ​ധ​വ​ന്‍ നാ​യ​ര്‍ ആ​ന​ക്ക​ല്ല്, സ​ണ്ണി ജോ​ര്‍​ജ് മു​ത്തോ​ലി, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സി​ജോ ചാ​മ​ക്കാ​ല, രാ​മ​കൃ​ഷ്ണ​ന്‍ ന​ര്‍​ക്ക​ല, ജോ​സ് മ​ണി​യ​ങ്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.