സ​ലാ​ല, ദു​ബാ​യ് വി​മാ​ന​ങ്ങ​ളി​ൽ 366 പേ​രെ​ത്തി
Monday, June 1, 2020 12:32 AM IST
മ​ട്ട​ന്നൂ​ർ: വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യ്, സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 366 പ്ര​വാ​സി​ക​ൾ കൂ​ടി ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.
രാ​ത്രി 9.30 ഓ​ടെ സ​ലാ​ല​യി​ൽ നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 180 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
ദു​ബാ​യി​ൽ നി​ന്ന് രാ​ത്രി 9.40 ന് ​എ​ത്തി​യ വി​മാ​ന​ത്തി​ൽ ആ​റു കു​ട്ടി​ക​ള​ട​ക്കം 186 പേ​ർ കൂ​ടി നാ​ട്ടി​ലെ​ത്തി.
റ​ഷ്യ​യി​ലെ മോ​സ്കോ​യി​ൽ നി​ന്ന് ഡ​ൽ​ഹി വ​ഴി​യു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​വും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക​ണ്ണൂ​രി​ലി​റ​ങ്ങി.
ശ​നി​യാ​ഴ്ച രാ​ത്രി 373 പ്ര​വാ​സി​ക​ളാ​ണെ​ത്തി​യ​ത്. വൈ​കുന്നേരം ആ​റി​ന് ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ള​ട​ക്കം 187 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യ​ത്.
8.24 നാ​ണ് കു​വൈ​ത്തി​ൽ നി​ന്നു​ള്ള വി​മാ​നം ഇ​റ​ങ്ങി​യ​ത്. ഇ​തി​ൽ 175 മു​തി​ർ​ന്ന​വ​രും 11 കു​ട്ടി​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.