പ​ഴ​ശി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു
Wednesday, June 3, 2020 12:31 AM IST
മ​ട്ട​ന്നൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ഴ​ശി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​ണ് ഷ​ട്ട​റു​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നു വെ​ള്ളം ഒ​ഴു​ക്കി​യ​ത്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന് നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​കു​ക​യും ഡാ​മി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നേ ഉ​യ​രു​ക​യും​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ 16 ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. ഷ​ട്ട​റു​ക​ൾ തു​റ​ന്നു വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​തി​നാ​ൽ പൊ​റോ​റ, ഇ​രി​ക്കൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള താ​മ​സ​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. 2012 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഡാം ​ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നാ​ൽ ക​നാ​ലും ഡാ​മി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൂ​ട്ടി​ക​ളു​ടെ പാ​ർ​ക്കും മ​റ്റും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ത​ക​ർ​ന്ന ക​നാ​ലി​ന്‍റെ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ആ​രം​ഭി​ച്ച​ത്. ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ വൈ​കി​യ​താ​ണ് ഡാം ​ക​വി​ഞ്ഞൊ​ഴു​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​വ​ണ മ​ഴ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.