കാ​സ​ർ​ഗോ​ഡ് ഒ​ൻ​പ​ത് പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, June 3, 2020 12:31 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ ഒ​ൻ​പ​ത് പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്കം വ​ഴി ഒ​രാ​ള്‍​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് നാ​ലു​പേ​ര്‍​ക്കും കു​വൈ​റ്റി​ല്‍​നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും ചെ​ന്നൈ​യി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.
മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് 23 ന് ​ട്രെ​യി​നി​ല്‍ വ​ന്ന 62 വ​യ​സു​ള്ള പു​ത്തി​ഗെ സ്വ​ദേ​ശി, 24 ന് ​ബ​സി​ല്‍ വ​ന്ന 60 വ​യ​സു​ള്ള പ​ട​ന്ന സ്വ​ദേ​ശി, 26ന് ​ട്രാ​വ​ല​റി​ല്‍ വ​ന്ന 41 വ​യ​സു​ള്ള കും​ബ​ഡാ​ജെ സ്വ​ദേ​ശി, 18 ന് ​ബ​സി​ല്‍ വ​ന്ന 32 വ​യ​സു​ള്ള കു​മ്പ​ള സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
കു​വൈ​റ്റി​ല്‍​നി​ന്ന് 27 ന് ​വ​ന്ന 43 വ​യ​സു​ള്ള കു​മ്പ​ള സ്വ​ദേ​ശി​ക്കും 30 ന് ​വ​ന്ന 47 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ സ്വ​ദേ​ശി​ക്കും ഇ​യാ​ളു​ടെ ഏ​ഴു​വ​യ​സു​ള്ള മ​ക​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 19 ന് ​ചെ​ന്നൈ​യി​ല്‍​നി​ന്ന് ബ​സി​ല്‍ വ​ന്ന 20 വ​യ​സു​ള്ള പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 28 വ​യ​സു​ള്ള കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട​യാ​ൾ​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി​യും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് താ​മ​സം.
ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു വ​ന്ന ഏ​ഴു​പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. 18 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 28 വ​യ​സു​ള്ള പൈ​വ​ളി​ഗെ സ്വ​ദേ​ശി, 24 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 41 വ​യ​സു​ള്ള കു​മ്പ​ള സ്വ​ദേ​ശി, 32 വ​യ​സു​ള്ള മം​ഗ​ൽ​പ്പാ​ടി സ്വ​ദേ​ശി, 44, 47 വ​യ​സു​ള്ള പൈ​വ​ളി​ഗെ സ്വ​ദേ​ശി​ക​ള്‍, 25 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 47, 30 വ​യ​സു​ള്ള കു​മ്പ​ള സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണു രോ​ഗം ഭേ​ദ​മാ​യ​ത്. വീ​ടു​ക​ളി​ല്‍ 3,221 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 655 പേ​രു​മു​ള്‍​പ്പെ​ടെ 3,876 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 461 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 13 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.