നി​രീ​ക്ഷ​ണ​ത്തി​നെത്തുന്നവരുടെ വാ​ഹ​ന​ങ്ങ​ള്‍ ല​ക്ഷ്യ​സ്ഥാ​ന​ത്ത് മാ​ത്ര​ം നി​ര്‍​ത്തുക: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Wednesday, June 3, 2020 12:31 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ആ​ളു​ക​ൾ ജി​ല്ലാ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ അ​വ​ര്‍ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ 'കോ​വി​ഡ്-19 എ​മ​ര്‍​ജ​ന്‍​സി'​എ​ന്നെ​ഴു​തി​യ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​ന്നു​ണ്ട്. അ​ത്ത​രം സ്റ്റി​ക്ക​ര്‍ പ​തി​ച്ച വാ​ഹ​ന​ങ്ങ​ള്‍ അ​വ​ര്‍​ക്കു താ​മ​സ​മൊ​രു​ക്കി​യ ക്വാ​റ​ന്‍റൈ​ൻ‍ കേ​ന്ദ്ര​ങ്ങ​ളി​ലോ/​വീ​ടു​ക​ളി​ലോ മാ​ത്ര​മേ വാ​ഹ​നം നി​ര്‍​ത്തി ആ​ളു​ക​ളെ പു​റ​ത്തി​റ​ക്കാ​വൂ​വെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ അ​റി​യി​ച്ചു. നി​ര്‍​ദേ​ശം ലം​ഘി​ച്ച് ഈ ​വാ​ഹ​ന​ങ്ങ​ള്‍ ക​വ​ല​ക​ളി​ലോ ടൗ​ണു​ക​ളി​ലോ മ​റ്റോ നി​ര്‍​ത്തി ആ​ളു​ക​ളെ പു​റ​ത്തി​റ​ക്കി​യാ​ല്‍ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​ത്ത​രം രീ​തി​യി​ല്‍ നി​ര്‍​ദേ​ശ​ലം​ഘ​നം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ 112, 1090, 04994257371, 9497980941 എ​ന്നി​വ​യി​ല്‍ എ​തെ​ങ്കി​ലും ന​മ്പ​റി​ലേ​ക്കൊ വി​ളി​ച്ച​റി​യി​ക്ക​ണം.