ച​വി​ട്ടി​മെ​തി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം
Friday, July 3, 2020 1:13 AM IST
കാ​റ​ഡു​ക്ക: കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് വ​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ നെ​ച്ചി​പ്പ​ടു​പ്പും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും ഭീ​തി​യി​ലാ​യി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലെ​ത്തി ഏ​ക്ക​ര്‍​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ നെ​ച്ചി​പ്പ​ടു​പ്പ് ശാ​ര​ദ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ആ​ന തെ​ങ്ങും വാ​ഴ​യും മ​റ്റു കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. നാ​രാ​യ​ണ​ന്‍, ഭ​ട്ട്യ നാ​യ​ക്ക്, ബാ​ല​ഗോ​പാ​ല​ന്‍, ശാ​ര​ദ, ജ​ഗ​ദീ​ശ​ന്‍ നാ​യ​ര്‍, ഓ​മ​ന, ഇ​ബ്രാ​ഹിം, സു​ലൈ​മാ​ന്‍ എ​നി​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ലെ​യും കൃ​ഷി​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു.
ചാ​മ​കൊ​ച്ചി, പ​യ​റ​ടു​ക്ക, ചെ​ന്നം​കു​ണ്ട്, ഭ​ണ്ഡാ​ര​ക്കു​ഴി, നീ​ര്‍​ല​ക​യ, ജെ​ഡി​യാ​ര്‍, നേ​രോ​ടി, ബാ​ളം​ക​യ, കാ​ട്ടി​പ്പാ​റ, തീ​ര്‍​ത്ഥ​ക്ക​ര തു​ട​ങ്ങി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.
ആ​ന​യെ പേ​ടി​ച്ച് പ​ല​രും വീ​ട് വി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ആ​ന​ക​ളെ തു​ര​ത്താ​ന്‍ റാ​പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​നെ ഇ​റ​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.