വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു
Friday, July 3, 2020 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും പോ​ളിം​ഗ്് സ്റ്റേ​ഷ​നു​ക​ള്‍ പു​ന:​ക്ര​മീ​ക​രി​ക്കു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു. മ​രി​ച്ച​വ​രും വാ​ര്‍​ഡി​ല്‍ താ​മ​സ​മി​ല്ലാ​ത്ത​വ​രും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യും ഒ​രു വോ​ട്ട​റു​ടെ പേ​ര് വ്യ​ത്യ​സ്ത ബൂ​ത്തു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യു​മു​ള്ള പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കും. അ​ന​ര്‍​ഹ​രെ​ന്ന് ആ​ക്ഷേ​പ​മു​ള്ള​വ​രു​ടെ പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ത്ത് ന​ല്‍​കും. തു​ട​ര്‍​ന്ന് സെ​ക്ര​ട്ട​റി​മാ​ര്‍ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ച്ച് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് വ​സ്തു​ത​ക​ള്‍ വി​ശ​ദീ​ക​രി​ക്കും. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സം​ശ​യ നി​വാ​ര​ണ​ത്തി​ന് രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. യോ​ഗ​ത്തി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ. ​കെ. ര​മേ​ന്ദ്ര​ന്‍, എ​ഡി​പി ധ​നേ​ഷ്, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, മൂ​സ ബി. ​ചെ​ര്‍​ക്ക​ള, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, കെ. ​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ, വി. ​സു​രേ​ഷ് ബാ​ബു, എ. ​വേ​ലാ​യു​ധ​ന്‍, സ​തീ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.