ഉ​ദു​മ​യി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി; ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാജൻ പെരിയ രാ​ജി​വ​ച്ചു
Saturday, July 4, 2020 12:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​നി​ത ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി ഉ​ണ്ടാ​യ വാ​ക് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഉ​ദു​മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി. ​രാ​ജ​ന്‍ പെ​രി​യ ത​ത്‌​സ്ഥാ​ന​ത്തു നി​ന്ന് രാ​ജി​വ​ച്ചു. സം​ഭ​വ​ത്തി​ല്‍ കെ​പി​സി​സി​യോ​ട് ഖേ​ദ​മ​റി​യി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം ഡി​സി​സി ഓ​ഫീ​സി​ല്‍ വ​ച്ചാ​ണ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും വ​നി​താ നേ​താ​വു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ചി​ല നേ​താ​ക്ക​ളു​ടെ കു​ത്സി​ത ബു​ദ്ധി​യി​ല്‍ നി​ന്നു​മു​ണ്ടാ​യ​താ​ണ് ത​നി​ക്കെ​തി​രേ​യു​ള്ള വ്യാ​ജ പ​രാ​തി​യെ​ന്നും ഇ​നി​യും ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നും സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും രാ​ജ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​ഞ്ഞു.