എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്ക്കാ​യി നി​യ​മി​ച്ച ഡോ​ക്ട​ര്‍​മാ​രെ തി​രി​കെ കൊ​ണ്ടു​വ​രും: മ​ന്ത്രി
Saturday, July 4, 2020 12:27 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ല​യി​ല്‍ നി​യ​മി​ച്ച ര​ണ്ട് ന്യൂ​റോ​ള​ജി​സ്റ്റു​ക​ളും സൈ​ക്യാ​ട്രി​സ്റ്റും ഇ​പ്പോ​ള്‍ വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും ഇ​വ​രെ അ​ടി​യ​ന്ത​ര​മാ​യി ജി​ല്ല​യി​ലേ​ക്ക് തി​രി​കെ​കൊ​ണ്ടു​വ​രാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മു​ള്ള ജി​ല്ലാ​ത​ല​സെ​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​വേ​ണ്ടി നി​യ​മി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍ ഇ​വി​ടെ ജോ​ലി ചെ​യ്യേ​ണ്ട​താ​ണ്. ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍ അ​നു​ഭ​വി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്ക്കാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു​കോ​ടി രൂ​പ ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം വി​ഭാ​ഗ​ത്തി​ന് വ​ക​മാ​റ്റി അ​നു​വ​ദി​ച്ച​താ​യി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. സ​ത്യ​സാ​യി ട്ര​സ്റ്റ് എ​ന്‍​മ​ക​ജെ വി​ല്ലേ​ജി​ല്‍ നി​ര്‍​മി​ച്ച 36 വീ​ടു​ക​ളും പു​ല്ലൂ​ര്‍-​പെ​രി​യ​യി​ല്‍ വി​ത​ര​ണ​ത്തി​നു​ശേ​ഷം ബാ​ക്കി​യു​ള്ള ഒ​ൻ​പ​തെ​ണ്ണ​വും ഉ​ള്‍​പ്പെ​ടെ 45 വീ​ടു​ക​ളി​ല്‍ 42 എ​ണ്ണ​ത്തി​ന് അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വീ​ടു​ക​ള്‍ ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ്ലോ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ട​യം ന​ല്‍​കു​ന്ന​തി​ന് അ​ത​ത് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. പ​ട്ട​യം ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​ന​കം അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ ഗു​ണ​ഭോ​ക്താ​വ് താ​മ​സം ആ​രം​ഭി​ക്കാ​ത്ത പ​ക്ഷം പ​ട്ട​യം റ​ദ്ദ് ചെ​യ്യും.
വീ​ട് ല​ഭി​ച്ച​വ​ര്‍ വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഇ​തി​നു​ള്ള സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക സ​ഹാ​യം റ​വ​ന്യൂ വ​കു​പ്പ് ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സാ​ഫ​ല്യം പ​ദ്ധ​തി പ്ര​കാ​രം വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ പ​ര​പ്പ വി​ല്ലേ​ജി​ല്‍ ഭ​വ​ന​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​വം​ബ​ര്‍ 23 ന് ​ആ​രം​ഭി​ക്കു​മെ​ന്ന് സ​ത്യ​സാ​യി ട്ര​സ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ച​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കാ​ന്‍ സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി 217 കോ​ടി രൂ​പ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം കി​ട​പ്പു​രോ​ഗി​ക​ള്‍, ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, അ​ര്‍​ബു​ദ രോ​ഗി​ക​ള്‍, മ​റ്റു​ള്ള​വ​ര്‍ എ​ന്നീ അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​യി​ട്ടാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്.
ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​ഗൗ​രി, ഓ​മ​നാ രാ​മ​ച​ന്ദ്ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശ​കു​ന്ത​ള, പി.​ജി. മോ​ഹ​ന​ന്‍, സി. ​പ്ര​ഭാ​ക​ര​ന്‍, വൈ. ​ശാ​ര​ദ, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, എം. ​നാ​രാ​യ​ണ​ന്‍, ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ്, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പ​ട്ടി​ക​യി​ല്‍ നി​ന്ന് അ​ന​ര്‍​ഹ​രെ ഒ​ഴി​വാ​ക്കാ​ന്‍
മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടും

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ വി​ജി​ല​ന്‍​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ അ​ന​ര്‍​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടാ​ന്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ജി​ല്ലാ​ത​ല സെ​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മൂ​ല​മു​ള്ള വ​ന്ധ്യ​ത കാ​ര​ണം ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 28 പേ​ര്‍​ക്ക് നി​ല​വി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലി​സ്റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ​വ​രു​ടെ പ​ട്ടി​ക സെ​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് കൈ​മാ​റി.