ചി​റ്റാ​രി​ക്കാ​ലും ചെ​റു​പു​ഴ​യും 'ക​വ​ര്‍' ചെ​യ്യാ​നാ​കാ​തെ ബി​എ​സ്എ​ന്‍​എ​ല്‍
Tuesday, July 7, 2020 12:42 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ചെ​റു​പു​ഴ​യി​ലും ചി​റ്റാ​രി​ക്കാ​ലി​ലും സ​മീ​പ​ഗ്രാ​മ​ങ്ങ​ളി​ലും ബി​എ​സ്എ​ന്‍​എ​ല്‍ നെ​റ്റ്‌​വ​ര്‍​ക്കി​ന് ശ​ക്തി തീ​രെ​ക്കു​റ​വെ​ന്ന് പ​രാ​തി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​നാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കു​മാ​യു​ള്ള പു​തി​യ ഓ​ഫ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബി​എ​സ്എ​ന്‍​എ​ല്‍ സിം ​എ​ടു​ത്ത​വ​ര്‍​ക്ക് സി​ഗ്‌​ന​ല്‍ ല​ഭി​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി.
പു​ളി​ങ്ങോം, പാ​ലാ​വ​യ​ല്‍, ക​ടു​മേ​നി, ന​ല്ലോം​പു​ഴ, ത​യ്യേ​നി തു​ട​ങ്ങി​യ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഭൂ​രി​ഭാ​ഗം പേ​രും ബി​എ​സ്എ​ന്‍​എ​ല്‍ സിം ​ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും പ​ല​ർ​ക്കും ക​വ​റേ​ജ് ല​ഭി​ക്കു​ന്നി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പോ​ലും കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തു​പോ​ലെ​ത​ന്നെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഐ​ടി മേ​ഖ​ല​യി​ലും മ​റ്റും ജോ​ലി ചെ​യ്തി​രു​ന്ന​വ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ലും സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.
ബി​എ​സ്എ​ന്‍​എ​ല്ലി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് ന​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വോ​യി​സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ല്‍ വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ രം​ഗ​ത്തെ​ത്തി. ഗ്രൂ​പ്പ് അ​ഡ്മി​ന്‍ ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍, സോ​ണി പൊ​ടി​മ​റ്റ​ത്തി​ല്‍, ജോ​സ​ഫ് അ​ടി​ച്ചി​ല​മാ​ക്ക​ല്‍, വി​വേ​ക് പു​തു​മ​ന, റോ​ഷ​ന്‍ എ​ഴു​ത്തു​പു​ര​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.