ക​മ്മാ​ടം കാ​ലി​ച്ചാ​ന്‍​കാ​വി​ല്‍ 2,000 വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു
Saturday, July 11, 2020 12:45 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​മ്മാ​ടം ശ്രീ ​ഭ​ഗ​വ​തി​ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​മ്മാ​ടം കാ​ലി​ച്ചാ​ന്‍​കാ​വി​ല്‍ 2,000 വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു.

വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍, ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍, അ​ജി​ത് കെ. ​രാ​മ​ന്‍, ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സി. ​ത​മ്പാ​ന്‍, ഫോ​റ​സ്റ്റ് റേ​യ്ഞ്ച് ഓ​ഫീ​സ​ര്‍ വി. ​ജ​യ​പ്ര​കാ​ശ്, ടി.​കെ. സു​കു​മാ​ര​ന്‍, നാ​രാ​യ​ണ​ന്‍ അ​ടു​ക്ക​ത്താ​യ​ര്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, എം.​എ. രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.